പ​പ്പ​ട​വ​ട! ഹോട്ടല്‍ നടത്തിപ്പുകാരിയും കെ​ട്ടി​ട ഉ​ട​മ​യും ത​മ്മി​ല്‍ ത​ര്‍​ക്കം; ഹോ​ട്ട​ലി​ല്‍​നി​ന്നും ഫ​ര്‍​ണി​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​

കൊ​ച്ചി: ക​ലൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​പ്പ​ട​വ​ട ഹോ​ട്ട​ലി​ല്‍​നി​ന്നും ഫ​ര്‍​ണി​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ടി​പ്പ​ര്‍ ലോ​റി​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി രാ​ജു (48), ഇ​ടു​ക്കി സ്വ​ദേ​ശി ബി​നോ​യ് ജോ​സ​ഫ് (42)എ​ന്നി​വ​രെ​യാ​ണു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പു​കാ​രി മീ​നു പോ​ളി​യു​ടെ പ​രാ​തി​യി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​രി 2015 മു​ത​ല്‍ ക​ലൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്ത് പ​പ്പ​ട​വ​ട എ​ന്ന പേ​രി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു.

2019ല്‍ ​എ​ഗ്രി​മെ​ന്‍റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പ​രാ​തി​ക്കാ​രി​യും കെ​ട്ടി​ട ഉ​ട​മ​യും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​ങ്ങു​ക​യും പ​രാ​തി​ക്കാ​രി ഹോ​ട്ട​ല്‍ അ​ട​ച്ചി​ടു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ക​ള്‍ സ്ഥ​ല​ത്തെ​ത്തി ഹോ​ട്ട​ല്‍ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി മേ​ശ, ക​സേ​ര ഉ​ള്‍​പ്പെ​ടെ​യു​ള്ള ഫ​ര്‍​ണി​ച്ച​റു​ക​ളും ഫ്രി​ഡ്ജ്, ഫ്രീ​സ​ര്‍ തു​ട​ങ്ങി​യ​വ​യും ടി​പ്പ​ര്‍ ലോ​റി​യി​ല്‍ ക​യ​റ്റി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

ഒ​ന്‍​പ​തി​നു പ്ര​തി​ക​ള്‍ വീ​ണ്ടും വ​ന്നു സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​തി​ക​ള്‍ ക​യ​റ്റി കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ച സാ​ധ​ന​ങ്ങ​ളും ലോ​റി​യും സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു വ​രി​ക​യും ചെ​യ്തു.

തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തും. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ബി ടോം, ​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ബി. അ​ന​സ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment