വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്കൂ​ർ! ‘ബ്രൂ​സ്‌​ലി’ക്ക് കളരി പഠിക്കാൻ ഉ​ണ്ണി മു​കു​ന്ദ​ൻ കണ്ണൂരിൽ

ചെ​റു​പു​ഴ(കണ്ണൂർ): ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ആ​ക‌്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ചാ​രു​ത ന​ൽ​കാ​ൻ ക​ള​രി​പ്പ​യ​റ്റ് പ​ഠി​ക്കു​വാ​ൻ സി​നി​മാ താ​രം ഉ​ണ്ണി മു​കു​ന്ദ​ൻ പാ​ടി​യോ​ട്ടു​ചാ​ലി​ൽ.

പാ​ടി​യോ​ട്ടു​ചാ​ൽ കൊ​ര​മ്പ​ക്ക​ല്ലി​ലെ സി​വി​വി ക​ള​രി സം​ഘ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ക​ള​രി​പ​ഠ​ന​ത്തി​നെ​ത്തി​യ​ത്.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്രൂ​സ്‌​ലി എ​ന്ന ചി​ത്ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ എ​ത്തി​യ​ത്.

ആ​ക‌്ഷ​ൻ രം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന ബ്രൂ​സ്‌​ലി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യം ക​ള​രി പ​ഠ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​യാ​സ​വും കൃ​ത്യ​ത​യു​മു​ള്ള​താ​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​ദ്ദേ​ഹം ക​ള​രി​പ​ഠ​നം ന​ട​ത്തി​യ​ത്.

ചി​ല സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യാ​ണ് തി​ക​ച്ചും ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന സി​വി​വി ക​ള​രി സം​ഘ​ത്തെ​ക്കു​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ അ​റി​ഞ്ഞ​തും ക​ള​രി അ​ഭ്യ​സി​ക്കാ​നെ​ത്തി​യ​തും.

ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കാ​നു​ള്ള ക​ച്ച​ത്തി​രു​മ്മോ​ടു കൂ​ടി​യാ​ണ് ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. തെ​ക്ക​ൻ ചു​വ​ട്, അ​ടി​ത​ട, വ​ട​ക്ക​ൻ മെ​യ്പ്പ​യ​റ്റ്, കാ​ലെ​ടു​ക്ക​ൽ, ക​ട​ത്ത​നാ​ട​ൻ കൈ ​കു​ത്തി​പ്പ​യ​റ്റും ഒ​പ്പം മ​ല​ക്ക​ങ്ങ​ളു​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭ്യ​സി​ച്ച​ത്.

മ​ല​യാ​ള യു​വ​ത്വ​ത്തി​ന്‍റെ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ഭ്ര​പാ​ളി​ക​ളി​ലെ​ത്തി​ച്ച ഉ​ണ്ണി മു​കു​ന്ദ​ൻ വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ ക​ള​രി​പ്പ​യ​റ്റി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ചു​വെ​ന്ന് മു​ഖ്യ പ​രി​ശീ​ല​ക​നാ​യ ഡോ.​വി.​വി. ക്രി​സ്റ്റോ ഗു​രു​ക്ക​ൾ പ​റ​ഞ്ഞു.

രാ​വി​ലെ ക​ള​രി അ​ഭ്യാ​സി​ക​ൾ​ക്കു​ള്ള ക​ച്ച​ത്തി​രു​മ്മും വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്കൂ​ർ ക​ള​രി​പ്പ​യ​റ്റു​മാ​ണ് പ​രി​ശീ​ലി​ച്ച​ത്. ക​ള​രി​പ്പ​യ​റ്റി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നും പ​ഠി​ക്കു​വാ​നും വീ​ണ്ടും വ​രു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

ക​ള​രി​പ്പ​യ​റ്റി​ലെ അ​ങ്ക​ത്താ​രി, കോ​ൽ​ത്താ​രി, വെ​റും കൈ​മു​റ​ക​ൾ, എ​ന്നി​വ കൂ​ടി പ​രി​ശീ​ലി​ക്ക​ണ​മെ​ന്ന താ​ല്പ​ര്യം അ​റി​യി​ച്ചാ​ണ് ഒ​ൻ​പ​ത് ദി​വ​സ​ത്തെ പ​രി​ശീ​ല​ന ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​ൻ മ​ട​ങ്ങി​യ​ത്.

ഡോ.​വി.​വി. ക്രി​സ്റ്റോ ഗു​രു​ക്ക​ൾ​ക്കൊ​പ്പം കൊ​ര​മ്പ​ക്ക​ല്ലി​ലെ പ​രി​ശീ​ല​ക​നാ​യ കെ.​എം.​ശ്യാം​കു​മാ​റു​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന് ക​ള​രി​പ്പ​യ​റ്റി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

Related posts

Leave a Comment