നീ​ണ്ട സ്വ​പ്നം പൂവണിയുന്നു; മണ്ണെണ്ണെ വെട്ടത്തിൽ നിന്നും മോചനം; ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി ഊ​രി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തു​ന്നു

പ​ത്ത​നാ​പു​രം: മ​ണ്ണെ​ണ്ണ​വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി ഊ​രി​ലേ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി വൈ​ദ്യു​തി എ​ത്തു​ന്നു. ഇ​തോ​ടെ ഗി​രി​ജ​ന്‍ കു​ടും​ബ​ങ്ങ​ളു​ടെ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സ്വ​പ്ന​മാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

കോ​ള​നി​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ​ഘ​ട്ട​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ആ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണി​പ്പാ​റ ഗി​രി​ജ​ന്‍ കോ​ള​നി​യി​ല്‍ മു​പ്പ​ത്തി​നാ​ല് കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സ്ഥാ​പി​ച്ച സോ​ളാ​ര്‍ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​രാ​റി​ലാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​കു​ന്നു. കോ​ന്നി എം​എ​ല്‍​എ കെ.​യു. ജ​നീ​ഷ്കു​മാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് ഊ​രി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്.

ഒ​രു കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​തം. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ന​രു​വി​യി​ല്‍ നി​ന്നും ഭൂ​ഗ​ര്‍​ഭ വൈ​ദ്യു​തി​ലൈ​ന്‍ സ്ഥാ​പി​ക്കും. അ​ച്ച​ന്‍​കോ​വി​ല്‍ ആ​റി​ന്‍റെ തീ​ര​ത്ത് പോ​സ്‌​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് അ​ക്ക​ര​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കും.

കു​റ​ച്ചു വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് വൈ​ദ്യു​തി​ക​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്‌. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് ബാ​ക്കി വീ​ടു​ക​ള്‍​ക്കും വൈ​ദ്യു​തീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കും.

സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ല​ഭി​ക്കു​ന്നി​ല്ല.

Related posts

Leave a Comment