അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ കൊ​ല്ല​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട് ചി​ന്ന​താ​ടം സ്വ​ദേ​ശി രാ​ജ​പ്പ​നാ​ണ് (70) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പു​ളി​യ​പ്പ​തി​യി​ലാ​ണ് സം​ഭ​വം.

മ​ക​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​താ​ണ് രാ​ജ​പ്പ​ന്‍. പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് വീ​ടി​നോ​ട് ചേ​ര്‍​ന്ന് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ​പ്പ​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും കാ​ട്ടാ​ന അ​വി​ടെനി​ന്ന് പോ​കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യാ​ണ് കാ​ട്ടാ​ന​യെ തു​ര​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​പ്പ​നെ അ​ഗ​ളി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

Related posts

Leave a Comment