അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ജ​ന​സേ​വാ കേ​ന്ദ്ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ന്ന് മു​ങ്ങിയ ഉ​ദ്യോ​ഗ​സ്ഥ​നെ​യും കാ​ത്ത് അ​നി​ൽ​കു​മാ​ർ

അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച അ​തിദ​രി​ദ്ര​ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ൽ​കേ​ണ്ട തി​രി​ച്ച​റി​യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കംപ്യൂ​ട്ട​ർ സെ​ന്‍റ​റി​ൽ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ കി​ട​ക്കു​ന്നു.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​തി ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ൽ​കേ​ണ്ട തി​രി​ച്ച​റി​യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​സേ​വാ കേ​ന്ദ്ര​ത്തി​ൽ ഏ​റ്റെ​ടു​ക്കാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്.

അ​നി​ൽ കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​നസേ​വാ കേ​ന്ദ്ര​ത്തി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ലാ​മി​നേ​റ്റ് ചെ​യ്യാ​നാ​യി ഏ​ൽ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ത് ഇ​വി​ടെ കൊ​ണ്ടു വ​ന്ന​ത്.

അ​ഡ്വാ​ൻ​സ് ന​ൽ​കി​യി​രു​ന്നി​ല്ല. ചാ​യ കു​ടി​ച്ചി​ട്ട് ഇ​പ്പോ​ൾ വ​രാ​മെ​ന്നു പ​റ​ഞ്ഞു പോയ ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും എ​ത്തി​യി​ല്ലെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു.

സ​ർ​ട്ടി​ഫി​ക്ക​റ്റി​ലു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റേത് എ​ന്നു പ​റ​യു​ന്ന ഫോ​ൺ ന​മ്പ​രി​ൽ പ​ലത​വ​ണ വി​ളി​ച്ചി​ട്ടും എ​ടു​ത്തി​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തിദ​രി​ദ്ര കു​ടും​ബ​ത്തി​ന്‍റെ​ ക്യുആ​ർ കോ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റി​ലു​ണ്ട്. പു​തി​യ ഭ​ര​ണസ​മി​തി വ​ന്ന​തോ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​വി​ടെനി​ന്ന് എ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ട​മ അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment