വീടിന് സമീപം നിർത്തിയിട്ടിരുന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ തീ​വച്ചു ന​ശി​പ്പി​ച്ചു; ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

car-fire-bjpരാ​മ​നാ​ട്ടു​ക​ര: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. പു​തു​ക്കോ​ട് കാ​ടേ​പാ​ടം ചെ​റു​നാ​ട്ടി​ൽ ച​ന്ദ്ര​ചൂ​ഡി​ന്‍റെ കാ​റാ​ണ് തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു കാ​ർ. ഞാ​യ​റാ​ഴ്ച രാ​ത്രി 11.50 ഓ​ടെ​യാ​ണ് കാ​ർ ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വാ​ഴ​ക്കാ​ട് പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തു​ന്പോ​ഴേ​യ്ക്കും കാ​റി​ൽ മു​ഴു​വ​നാ​യും തീ ​പ​ട​ർ​ന്നി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. കാ​റി​ന്‍റെ ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ടാ​റ്റാ ഇ​ൻ​ഡി​ക്കാ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കൊ​ണ്ടോ​ട്ടി സി​ഐ, വാ​ഴ​ക്കാ​ട് എ​സ്ഐ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യും  വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ​യും സി​പി​എം അ​ക്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts