വീടിന്‍റെ കിടപ്പു മുറിയിൽ നിന്നും 20 ലക്ഷത്തിന്‍റെ കള്ളപ്പണം കണ്ടെത്തിയ സംഭവം; കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആരംഭിച്ചു

kallapanam-shanavasത​ളി​പ്പ​റ​മ്പ്: മോ​റാ​ഴ സ്വ​ദേ​ശി ഷാ​ന​വാ​സി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​ത്രി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്‌​ഐ പി.​എ.​ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്  മോ​റാ​ഴ സെ​ന്‍​ട്ര​ലി​ലെ ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ നി​ന്നും പ​ണം ക​ണ്ടെ​ടു​ത്ത​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ്യാ​പ​ക​മാ​യി കു​ഴ​ല്‍​പ്പ​ണം എ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ച് കോ​ഴി​ക്കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

മാ​ങ്ങാ​ട് ബി​ക്കി​രി​യ​ന്‍​പ​റ​മ്പി​ല്‍ നി​ന്നും മോ​റാ​ഴ​യി​ലേ​ക്ക് താ​മ​സം മാ​റി​യ ഷാ​ന​വാ​സി​ന്‍റെ ബ​ന്ധ​ങ്ങ​ള്‍ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് ഹ​വാ​ല ഇ​ട​പാ​ടി​ലെ മു​ഖ്യ​ക​ണ്ണി​യാ​യി​രു​ന്ന ഷാ​ന​വാ​സ് നാ​ട്ടി​ലെ​ത്തി​യ​തും പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഭീ​ക​ര-​വി​ധ്വം​സ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​വാ​ല​പ​ണം ഒ​ഴു​കു​ന്ന​തി​ന്‍റെ  സൂ​ച​ന​ക​ള്‍ പോ​ലീ​സി​ന് നേ​ര​ത്തെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചി​രു​ന്നു.

അ​ടു​ത്ത​കാ​ല​ത്താ​യി ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​ലി​യ തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍  ഇ​ന്റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ നി​ര​ന്ത​രം ത​ളി​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്നു​വ​രു​ന്ന കൂ​റ്റ​ന്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യ​തോ​ടെ കു​ഴ​ല്‍​പ​ണം ക​ട​ത്തു​സം​ഘ​ങ്ങ​ല്‍ പു​തി​യ രീ​തി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നി​രീ​ക്ഷ​ണം.

Related posts