പാതിരാത്രിയിൽ ഒച്ചകേട്ട് നോക്കിയപ്പോൾ കണ്ടത് വീട് കത്തുന്നത്; ഉടൻ പുറത്തിറങ്ങിയതിനാൽ അമ്മയും മകനും രക്ഷപ്പെട്ടു;  ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വീട്ടമ്മ

എ​ട​ത്വ: വീ​ടി​ന് തീ ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ക​ട്ടി​ലി​ൽ വീ​ട്ടി​ൽ വി​ലാ​സി​നി​യു​ടെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീപി​ടിത്ത​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യും മ​ക​നും ശ​ബ്ദം​കേ​ട്ട് എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ക​ത്തു​ന്ന​താ​ണ്് ക​ണ്ട​ത്.

ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​യി ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത 7000 രൂ​പ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജേ​ക്ക​ബ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ലാ​സി​നി​യും മ​ക​ൻ സ​ന്തോ​ഷു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

Related posts