അ​ർ​ജ​ന്‍റീ​ന ക​പ്പു​യ​ർ​ത്തി; ആയിരം പേർക്ക്  ബിരിയാണി നൽകി തൃ​ശൂ​രി​ലെ ഹോ​ട്ട​ലു​ട​മ; അർജന്‍റീനയുടെ ജഴ്സി അണിഞ്ഞാണ് ഷിബു  ബിരിയാണി വിളമ്പിയത്


കെ.കെ. അർജുനൻ
തൃ​ശൂ​ർ: ഖ​ത്ത​റി​ൽ അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി ആ​ഘോ​ഷി​ക്കു​ന്പോ​ൾ ക​ട​ലു​ക​ൾ​ക്കി​പ്പു​റ​ത്ത് തൃ​ശൂ​ർ ചേ​റൂ​രി​ൽ ആ​യി​രം പേ​ർ​ക്കു​ള്ള ബി​രി​യാ​ണി​ക്കാ​യി അ​രി ക​ഴു​കി​ത്തു​ട​ങ്ങി​യി​രു​ന്നു.’

അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ജ​യി​ച്ചാ​ൽ ആ​യി​രം പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തൃ​ശൂ​ർ ചേ​റൂ​ർ പ​ള്ളി​മൂ​ല​യി​ലെ റോ​ക്ക്‌ലാ​ൻ​ഡ് ഹോ​ട്ട​ൽ ഉ​ട​മ ഷി​ബു പൊ​റ​ത്തൂ​ർ ഫൈ​ന​ലി​ന് മു​ന്നേ ത​ന്നെ നടത്തിയിരു​ന്നു.

ഷൂ​ട്ടൗ​ട്ടി​ൽ അ​ർ​ജ​ന്‍റീ​ന വി​ജ​യി​ച്ച​തോ​ടെ ഷി​ബു​വും കൂ​ട്ട​രും ബി​രി​യാ​ണി​യു​ടെ ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു. പ​റ​ഞ്ഞ വാ​ഗ്ദാ​നം പാ​ലി​ച്ച് ഇ​ന്നു​ച്ച​യോ​ടെ റോ​ക്ക്‌ലാ​ൻ​ഡ്് ഹോ​ട്ട​ലി​ൽ ആ​ദ്യ​മെ​ത്തി​യ ആ​യി​രം പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി വി​ള​ന്പി​.

ഫൈ​ന​ലി​ലെ ആ​വേ​ശ​പ്പോ​രാ​ട്ടം ക​ണ്ട് ആ​ർ​പ്പു​വി​ളി​ച്ച് ശ​ബ്ദം പോ​യ അ​വ​സ്ഥ​യി​ലാ​ണ് ഹോ​ട്ട​ലു​ട​മ ഷി​ബു. അ​ർ​ജ​ന്‍റീ​ന​യു​ടെ​യു​ടെ​യും മെ​സി​യു​ടേ​യും ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ഷി​ബു ത​ന്‍റെ പ്രി​യ​പ്പെ​ട്ട ടീം ​ജ​യി​ച്ചാ​ൽ അ​തി​ന്‍റെ സ​ന്തോ​ഷം ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടാ​ട​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു.

280 കി​ലോ കോ​ഴി​യാ​ണ് ആ​യി​രം പേ​ർ​ക്കു​ള്ള ചി​ക്ക​ൻ​ബി​രി​യാ​ണി​യു​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. 150 കി​ലോ​യു​ടെ അ​രി​യും വേ​ണ്ടി​വ​ന്നു.

പാ​ല​ക്കാ​ട് മു​ട​പ്പ​ല്ലൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ, തൃ​ശൂ​ർ കോ​ല​ഴി സ്വ​ദേ​ശി ഗോ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ​തോ​ളം പേ​രാ​ണ് ആ​യി​രം പേ​ർ​ക്കു​ള്ള ബി​രി​യാ​ണി ത​യാ​റാ​ക്കി​യ​ത്.

അ​ർ​ജ​ന്‍റീ​ന പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ൽ അ​ല​ങ്ക​രി​ച്ച ഹോ​ട്ട​ലി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞാ​ണ് ബി​രി​യാ​ണി വി​ള​ന്പി​യ​ത്.

തൃ​ശൂ​രി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ടീ​മി​ന്‍റെ ച​രി​ത്ര​വി​ജ​യം ബി​രി​യാ​ണി ക​ഴി​ച്ച് ആ​ഘോ​ഷി​ക്കാ​ൻ രാ​വി​ലെ ത​ന്നെ ചേ​റൂ​രി​ലെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment