ഹ​മാ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ യു​വ​തി മ​രി​ച്ചു​വെ​ന്ന് കു​ടും​ബം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രി​ൽ ഒ​രാ​ളാ​യ ഇ​സ്ര​യേ​ൽ-​ജ​ർ​മ​ൻ വം​ശ​ജ ഷാ​നി ലൗ​ക്ക് (22) മ​രി​ച്ചെ​ന്ന് കു​ടും​ബം .

ഷാ​നി​യു​ടെ ത​ല​യോ​ട്ടി​യു​ടെ ക​ഷ​ണ​ത്തി​ൽ​നി​ന്നെ​ടു​ത്ത ഡി​എ​ൻ​എ സാം​പി​ൾ പ​രി​ശോ​ധി​ച്ച് ഇ​സ്ര​യേ​ൽ പ​ട്ടാ​ള​മാ​ണ് മ​ര​ണ​മു​റ​പ്പി​ച്ച​തെ​ന്ന് അ​വ​രു​ടെ അ​മ്മ റി​ക്കാ​ഡ ലൗ​ക്ക് തി​ങ്ക​ളാ​ഴ്ച ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

എ​ന്നാ​ൽ ഷാ​നി​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ത​ല​യോ​ട്ടി​യു​ടെ ക​ഷ​ണം കി​ട്ടി​യ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

ഈ ​മാ​സം ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ക​ട​ന്നു​ക​യ​റി​യ ഹ​മാ​സ് 1400 പേ​രെ വ​ധി​ക്കു​ക​യും 240ഓ​ളം പേ​രെ ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. റെ​യിം കി​ബു​ത്‌​സി​ന​ടു​ത്ത് ഹ​മാ​സ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ സൂ​പ്പ​ർ​നോ​വ സം​ഗീ​തോ​ത്സ​വ​ത്തി​ന് ഷാ​നി​യും പോ​യി​രു​ന്നു. ഇ​വി​ടെ​മാ​ത്രം 260-ലേ​റെ​പ്പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രി​യു​ടെ ന​ഗ്ന​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ട് ഹ​മാ​സി​ന്‍റെ ട്ര​ക്ക് തെ​രു​വു​ചു​റ്റു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

അ​ത് ഷാ​നി​യാ​ണെ​ന്ന് കു​ടും​ബം പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഇ​തു തി​രു​ത്തി. മ​ക​ൾ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യി അ​മ്മ റി​ക്കാ​ഡ പ​റ​ഞ്ഞി​രു​ന്നു. ഗാ​സ​യി​ലേ​ക്ക് പോ​കു​ന്ന കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ മ​ക​ളി​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ടു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഏ​ഴി​നു​ത​ന്നെ മ​ക​ൾ വെ​ടി​യേ​റ്റു​മ​രി​ച്ചു​വെ​ന്നാ​ണ് ഇ​പ്പോ​ൾ വി​ചാ​രി​ക്കു​ന്ന​തെ​ന്ന് റി​ക്കാ​ഡ ജ​ർ​മ​ൻ വാ​ർ​ത്താ​ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

ഷാ​നി​യു​ടെ സു​ഹൃ​ത്തും മെ​ക്സി​ക്കോ​ക്കാ​ര​നു​മാ​യ ഒ​റി​യോ​ൺ ഹെ​ർ​ണാ​ണ്ട​സ് റാ​ഡോ​യെ​യും ഹ​മാ​സ് ബ​ന്ദി​യാ​ക്കി എ​ന്നാ​ണു ക​രു​തു​ന്ന​ത്. ആ​ക്ര​മ​ണ​ശേ​ഷം റാ​ഡോ​യു​ടെ ഫോ​ണി​ൽ​നി​ന്ന് അ​റ​ബി​ഭാ​ഷ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ വ​ന്ന​താ​ണ് ഇ​ങ്ങ​നെ ക​രു​താ​ൻ കാ​ര​ണം.

Related posts

Leave a Comment