റ​ഷ്യ​യി​ൽ ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം; പി​ന്നി​ല്‍ പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളെ​ന്ന് പു​ടി​ന്‍; അ​സം​ബ​ന്ധ​മെ​ന്ന് യു​എ​സ്

മോ​സ്‌​കോ: റ​ഷ്യ​യി​ലെ ഡാ​ഗെ​സ്ഥാ​നി​ലെ മ​ഖാ​ച്കാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ഇ​സ്ര​യേ​ല്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ല്‍ പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളാ​ണെ​ന്ന റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍റെ ആ​രോ​പ​ണം ത​ള്ളി യു​എ​സ്.

അ​സം​ബ​ന്ധം എ​ന്നാ​ണ് യു​എ​സ് പു​ടി​ന്‍റെ ആ​രോ​പ​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. നേ​ര​ത്തെ ടെ​ല്‍ അ​വീ​വി​ല്‍ നി​ന്നു​ള്ള വി​മാ​നം മ​ഖാ​ച്കാ​ല എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പാ​ഞ്ഞ​ടു​ത്ത​ത്.

ഇ​തി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ പ​ല​സ്തീ​ന്‍ പ​താ​ക കൈ​യ്യി​ലേ​ന്തു​ക​യും ആ​ന്‍റി സെ​മി​റ്റി​ക് മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

റ​ഷ്യ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റി​പ്പ​ബ്ലി​ക്കാ​യ ഡാ​ഗെ​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും മു​സ്ലീ​ങ്ങ​ളാ​ണ്. ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​ര്‍ ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത് എ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ 60 ആ​ളു​ക​ള്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ത​ദ്ദേ​ശീ​യ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു.

” മ​ഖാ​ച്കാ​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ അ​ര​ങ്ങേ​റി​യ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഉ​ക്രൈ​ന്‍ മാ​ത്ര​മ​ല്ല ഇ​തി​നു പി​ന്നി​ലു​ള്ള​ത്, പാ​ശ്ചാ​ത്യ​ലോ​ക​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ ക​ര​ങ്ങ​ളും ഇ​തി​നു പി​ന്നി​ലു​ണ്ട്” റ​ഷ്യ​ന്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗ​ത്തി​നി​ടെ​യാ​ണ് പു​ടി​ന്‍ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment