18 വർഷമായി ഒളിവിൽ ! ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

നാ​ദാ​പു​രം: എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. എ​ട​ച്ചേ​രി വേ​ങ്ങോ​ളി സ്വ​ദേ​ശി ഹ​മീ​ദ് ആ​യാ​ട​ത്തി​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് എ​ട​ച്ചേ​രി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്.

2001 സെപ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് ഹ​മീ​ദി​ന്‍റെ ഭാ​ര്യ ജ​മീ​ല​യെ പ്ര​തി ത​ല​യ്ക്ക​ടി​ച്ചും ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​സ്‌​കാ​ര​ത്തി​നി​ടെ ജ​മീ​ല​യെ മാ​ര​ക​മാ​യി അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര​ണം ഉ​റ​പ്പ് വ​രു​ത്താ​നാ​യി വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ ചു​റ്റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെയ്തെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

മം​ഗ​ലാ​പു​രം, കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​ ഉ​ണ്ടാ​യി​ല്ലെ​ന്ന് ജ​മീ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

2001 മു​ത​ല്‍ മാ​റി മാ​റി വ​ന്ന മു​ഖ്യമ​ന്ത്രി​മാ​ര്‍​ക്കും ഡി​ജി​പി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​ന്ത്രി​മാ​ര്‍​ക്കും ബന്ധുക്കൾ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും നി​രാ​ശയാ​യി​രു​ന്നു ഫ​ലം. 2006 ല്‍ ​അ​ന്ന​ത്തെ വ​ട​ക​ര സി​ഐ ആ​യി​രു​ന്ന പി.​പി. സ​ദാ​ന​ന്ദ​ന്‍ കേ​സ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

2011 ല്‍ ​കേ​സ് ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ തൊ​ട്ടി​ല്‍​പാ​ല​ത്തി​നടു​ത്ത് ബ​ന്ധു​വി​ന്‍റെ വി​വാ​ഹ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന് മ​ക​ന്‍ പ​റ​യു​ന്നു.

പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ്വാ​ധീ​ന​മാ​ണ് കേ​സ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​താ​യതിന് കാരണമെന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. പ്ര​തി​യെ ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ എ​ട​ച്ചേ​രി സ്റ്റേ​ഷ​നി​ലോ എ​സ് ഐ​യെ​യോ അ​റി​യി​ക്കണമെന്ന് പോലീസ് പറഞ്ഞു.

Related posts