വിൽപനയ്ക്കായി കൊണ്ടുവന്ന 3000 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ 3 പേ​ർ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: വി​ല്പ​ന​ക്കാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 3000 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ 3 പേ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ തേ​നി​ക്ക​ൽ ഷാ​ജി (45), മു​ക്കു​ഴി​യി​ലെ കു​രി​ശും​മൂ​ട്ടി​ൽ ബൈ​ജു ജോ​സ​ഫ് (42), വാ​തി​ൽ​മ​ട​യി​ലെ മേ​ല​ക​ത്ത് ര​ശ്മി​ൻ എ​ന്ന കു​ട്ട​ൻ (35) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ്ദ​ന​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് സം​ഘം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന പാ​ൻ​മ​സാ​ല ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​ക്കൊ​ല്ലി വ​നാ​തി​ർ​ത്തി​യി​ൽ വെ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ പി​ടി​കൂ​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ഓ​ണ സീ​സ​ണി​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി, പ​യ്യാ​വൂ​ർ, ച​ന്ദ​ന​ക്കാം​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് പാ​ൻ​മ​സാ​ല​യെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സം​ഘം എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് അ​ഞ്ചു രൂ​പ​ക്ക് ല​ഭി​ക്കു​ന്ന ഹാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ 30 മു​ത​ൽ 40 വ​രെ രൂ​പ​ക്കാ​ണ് ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷം മു​മ്പ് ചാ​രാ​യ​വും പാ​ൻ​മ​സാ​ല​യും ജീ​പ്പി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ ബൈ​ജു ജോ​സ​ഫി​നെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു.

അ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ പി​ന്നീ​ട് വീ​ണ്ടും പാ​ൻ​മ​സാ​ല വി​ല്പ​ന​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ടി. യേ​ശു​ദാ​സ​ൻ, പി.​ആ​ർ. സ​ജീ​വ്, സി​ഇ​ഒ മാ​രാ​യ പി.​വി. പ്ര​കാ​ശ​ൻ, എം.​വി. പ്ര​ദീ​പ​ൻ, പി. ​ഷി​ബു എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts