ആ പരിപാടിയും പോലീസ് പൊളിച്ചു..! സ്വ​കാ​ര്യ പാ​ഴ്സ​ൽ സ​ർ​വീ​സ് വ​ഴി  നിരോധിത പുകയിലയുടെ കടത്ത്; കൊൽക്കത്തയിൽ നിന്നും ബംഗാൾ സ്വദേശിയുടെ പേരിൽ വന്ന 84 കിലോയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

ആ​ല​പ്പു​ഴ: സ്വ​കാ​ര്യ പാ​ഴ്സ​ൽ സ​ർ​വീ​സ് വ​ഴി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ ആ​ല​പ്പു​ഴ​യി​ൽ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സ്വ​കാ​ര്യ പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ ഓ​ഫീ​സി​ൽ ലോ​റി​യി​ലെ​ത്തി​യ ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ പാ​ഴ്സ​ൽ ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ഗോ​ഡൗ​ണി​ൽ ത​രം​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ലോ​റി​യി​ലെ കെ​ട്ടു​ക​ളി​ൽ ചി​ല​ത് ല​ഹ​രി വ​സ്തു​ക്ക​ളാ​ണെ​ന്ന വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ലേ​ക്കു​ള്ള തു​ണി​ക്കെ​ട്ടു​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ചാ​ക്കു​ക​ളി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ. 20 പാ​യ്ക്ക​റ്റു​ക​ള​ട​ങ്ങി​യ പെ​ട്ടി​ക​ളാ​ക്കി​യാ​യി​രു​ന്നു ഇ​വ ചാ​ക്കി​ൽ അ​ടു​ക്കി​യി​രു​ന്ന​ത്. 5500 പാ​യ്ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്ത​ത്.

84 കി​ലോ ഗ്രാം ​വ​രു​ന്ന ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ ര​ണ്ടേ മു​ക്കാ​ൽ ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​യി​രു​ന്നു കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് പാ​ഴ്സ​ൽ അ​യ​ച്ചി​രി​ക്കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ച്ച്. നാ​സ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ. ​ബി. ശ്രീ​കു​മാ​ർ, എം.​സി. ബി​നു, കെ.​എ​സ്.​ലാ​ൽ​ജി, ബി. ​സു​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts