എനിക്ക് ഒരു ഐഡന്റിറ്റിയുണ്ട്! അത് നിലനിര്‍ത്താനാണ് ഞാന്‍ പരിശ്രമിക്കുന്നത്; നടി ഹന്‍സികയെ തന്നോടുപമിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി ഖുശ്ബു രംഗത്ത്

സിനിമലോകത്ത് കഴിവ് തെളിയിക്കുന്നവരെ അവര്‍ക്ക് രൂപസാദൃശ്യമുള്ള മുന്‍കാല അഭിനേതാക്കളുമായി താരതമ്യം ചെയ്യുക പതിവാണ്. എന്നാല്‍ എല്ലാവര്‍ക്കും അതിഷ്ടപ്പെടണമെന്നില്ല താനും. ഇത്തരത്തില്‍ തെന്നിന്ത്യന്‍ നടി ഖുശ്ബുവുമായി രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ ഹന്‍സിക മോട്ട്വാനിയെ ചിന്ന ഖുശ്ബുവെന്ന് വിളിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു വളരെ രൂക്ഷമായ പ്രതിഷേധം നടത്തിയത്.

സ്വന്തം ഐഡന്റിറ്റി നിലനിറുത്താനാണ് ഓരോ താരങ്ങളും ശ്രമിക്കുക. അതിനായി അവരെ അനുവദിക്കണം. അവര്‍ക്ക് അവരുടെ അമ്മ മനോഹരമായ ഒരു പേരിട്ടിട്ടുണ്ട്. സുന്ദരിയായ പെണ്‍കുട്ടിയാണ്. അവളെ ഹന്‍സികയെന്ന് വിളിക്കൂ. അവള്‍ക്ക് ഒരു ഐഡന്റിറ്റിയുണ്ട്. സിനിമയില്‍ വരുന്ന സമയത്ത് ഖുശ്ബുവിനെപ്പോലെ ആവണം എന്നു വിചാരിച്ചിട്ടല്ലല്ലോ അവള്‍ വന്നത്. ഞാന്‍ സാവിത്രിയെ പോലിരിക്കുന്നു. അതുകൊണ്ട് എന്നെ ചിന്ന സാവിത്രി, ചിന്ന പത്മിനി എന്നു വിളിച്ചുകൊണ്ടിരുന്നാല്‍ എനിക്ക് ദേഷ്യം വരും.

എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ട്. എന്റെ ഐഡന്റിറ്റി നിലനിര്‍ത്താനാണ് ഞാന്‍ കഷ്ടപ്പെടുന്നത്. അവരൊക്കെ വലിയ നടികളാണ്. പക്ഷേ എപ്പോഴും അവരുമായി എന്നെ താരതമ്യം ചെയ്താല്‍ എനിക്ക് ദേഷ്യം വരുമെന്നും ഖുശ്ബു പറയുന്നു. ധനുഷിന്റെ നായികയായി മാപ്പിളൈ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക തമിഴ് സിനിമാലോകത്തെത്തിയത്. പിന്നീട് മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു.

Related posts