ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ക​ക്ക​മ്പാ​റ സ്വ​ദേ​ശി  ര​ണ്ടു​മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

പ​യ്യ​ന്നൂ​ര്‍: ത​മി​ഴ്നാ​ട്ടി​ല്‍ ബേ​ക്ക​റി ജോ​ലി​ക്ക് എ​ത്തി​യ രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ലെ യു​വാ​വ് ബേ​ക്ക​റി​ക്ക് സ​മീ​പ​ത്തെ ര​ണ്ടു​മ​ക്ക​ളു​ടെ മാ​താ​വാ​യ ഇ​രു​പ​ത്താ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കാ​ണി​ച്ച് ത​മി​ഴ്‌​നാ​ട്-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ഹൊ​സൂ​ര്‍ ധ​ര്‍​മ​പു​രി​യി​ലെ കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യാ​യ സി.​ഗ​ണേ​ശാ​ണ് (33) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പ​ത്ത് ദി​വ​സം മു​മ്പാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ല്‍ ക​ക്ക​മ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​റ​ച്ചു നാ​ളു​ക​ളാ​യി ജോ​ലി​ചെ​യ്തി​രു​ന്നു.​ബേ​ക്ക​റി​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ​യു​മാ​യി ഇ​യാ​ള്‍ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് ഗ​ണേ​ശ​ന്‍ പ​റ​യു​ന്ന​ത്.

ഭാ​ര്യ​യെ കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബേ​ക്ക​റി​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന​യാ​ളെ​യും കാ​ണാ​താ​യ വി​വ​ര​മ​റി​യു​ന്ന​ത്.​ബേ​ക്ക​റി​യു​ട​മ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളു​ടെ പേ​രും ക​ക്ക​മ്പാ​റ​യി​ലാ​ണ് താ​മ​സ​മെ​ന്നും മ​ന​സി​ലാ​ക്കി​യ​ത്.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും പ​ത്തും എ​ട്ടും വ​യ​സു​ള്ള മ​ക്ക​ളും ബ​ന്ധു​ക്ക​ളും ഇ​ന്ന് രാ​വി​ലെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ക്ക​ന്പാ​റ സ്വ​ദേ​ശി ഒ​രു യു​വ​തി​യു​മാ​യി ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​എ​ന്നാ​ല്‍ ര​ണ്ടു​മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഇ​വ​രെ കാ​ണാ​നി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts