വി​ല​യാ ഓ​ഫ് ഹി​ന്ദ് ! ഇ​ന്ത്യ​യി​ൽ ആ​ദ്യ പ്ര​വി​ശ്യ സ്ഥാ​പി​ച്ചെ​ന്ന് ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന; കാ​ഷ്മീ​രി​ലെ​ന്നു സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ പ്ര​വി​ശ്യ സ്ഥാ​പി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്. ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് പു​തി​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഐ​എ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ അ​മാ​ഖ് ആ​ണ് വെ​ള്ളി​യാ​ഴ്ച ഈ ​അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. ഇ​ന്ത്യ​യി​ൽ “വി​ല​യാ ഓ​ഫ് ഹി​ന്ദ്’ എ​ന്ന പേ​രി​ൽ സ്വ​ന്തം പ്ര​വി​ശ്യ സ്ഥാ​പി​ച്ച​താ​യി ഐ​എ​സ് അ​റി​യി​ച്ചു. ഷോ​പ്പി​യാ​നി​ലെ അം​ശി​പോ​റ​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും ഐ​എ​സ് അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ജ​മ്മു കാ​ഷ്മീ​ർ (ഐ​എ​സ്ജെ​കെ) എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യ ഇ​ഷ്ഫാ​ഖ് സോ​ഫി ക​ഴി​ഞ്ഞ ദി​വ​സം ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​എ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​ർ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സോ​ഫി. ഹ​ർ​ക്ക​ത്തു​ൾ മു​ജാ​ഹു​ദീ​നി​ലൂ​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​യാ​ളെ, പോ​ലീ​സ് ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

വി​ല​യാ ഓ​ഫ് ഹി​ന്ദ് എ​ന്നാ​ൽ ഹി​ന്ദ് പ്ര​വി​ശ്യ എ​ന്നാ​ണ് അ​ർ​ഥം. കാ​ഷ്മീ​രി​ലാ​ണ് ഈ ​പ്ര​വി​ശ്യ​യെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​റാ​ക്കി​ലും സി​റി​യ​യി​ലു​മാ​യി ഐ​എ​സ് സ്ഥാ​പി​ച്ച കാ​ലി​ഫേ​റ്റ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​എ​സ് ഇ​ന്ത്യ​യി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളു​ടെ​യും നി​യ​ന്ത്ര​ണം ഒ​രു സ​മ​യ​ത്ത് ഐ​എ​സ് കൈ​യാ​ളി​യി​രു​ന്നു.

വെ​ടി​വ​യ്പ് ആ​ക്ര​മ​ണ​ങ്ങ​ളും ചാ​വേ​ർ ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​മാ​ണ് ഐ​എ​സി​ന്‍റെ ആ​ക്ര​മ​ണ രീ​തി. ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ 253 പേ​ർ കൊ​ല്ല​പ്പെ​ട്ട ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഐ​എ​സി​ന് ഇ​നി​യും നി​യ​ന്ത്ര​ണം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ഇ​ന്ത്യ​യി​ൽ പ്ര​വി​ശ്യ സ്ഥാ​പി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ങ്കി​ലും അ​തു പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ലെ​ന്ന് ഇ​സ്ലാ​മി​ക ഭീ​ക​ര​രെ നി​രീ​ക്ഷി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ്ഥാ​പ​ന​മാ​യ സൈ​റ്റ് ഇ​ന്‍റ​ൽ ഗ്രൂ​പ്പ് മേ​ധാ​വി റി​റ്റ കാ​ട്സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Related posts