ടെൽ അവീവ്: വരാനിരിക്കുന്ന ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കെയ്ൻ നടത്തിയ പുതിയ സർവേ പ്രകാരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ മുന്നണി 53 സീറ്റുകൾ നേടി മുന്നിലാണ്. അതേസമയം പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് 50 സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഗാഡി ഐസൻകോട്ടും തമ്മിൽ ടെലിവിഷൻ സംവാദം നടക്കണമെന്ന ആവശ്യത്തിന് ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഇരുനേതാക്കളും തമ്മിലുള്ള തുറന്ന ചർച്ചയെ അനുകൂലിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ രാഷ്ട്രീയത്തിൽ മുന്നണികളുടെ സീറ്റ് നില മാറിമറിയുന്ന സാഹചര്യത്തിലാണ് പുതിയ സർവേ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.
