ഒരു കുട്ടിക്കു കൂടി ജന്മമേകി സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? എങ്കില്‍ ധൈര്യമായി ഈ ഗ്രാമത്തിലേക്കു പോരൂ; മൂന്ന് കൊല്ലം ജീവിക്കാന്‍ ധനസഹായവും ഇവര്‍ നല്‍കും…

ഒരു കുട്ടിയ്ക്കു കൂടി ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇറ്റലിയിലെ ലൊകാനയിലേക്കു പോരൂ. ഈ ഗ്രാമം നിങ്ങളെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. ഇവിടേക്ക് മാറിത്താമസിക്കുന്നവര്‍ക്ക് മൂന്ന് കൊലത്തേക്ക് ജീവിക്കാന്‍ 10,000 ഡോളര്‍ സമ്മാനമായി നല്‍കുമെന്നാണ് ഇവിടുത്തെ മേയര്‍ ജിയോവാന്നി മറ്റിയറ്റ് വാഗ്ദാനം ചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്ത് നിന്നും നിരവധി പേര്‍ കൂട്ടത്തോടെ മാറിത്താമസിക്കുകയും ഇവിടുത്തെ ജനസംഖ്യ ചുരുങ്ങിച്ചുരുങ്ങി വരുകയും ചെയ്യുന്ന വിഷമാവസ്ഥ പരിഹരിക്കുന്നതിനാണ് മേയര്‍ ഈ സുന്ദര വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ലൊകാനയിലെ ജനസംഖ്യ 1900ത്തിന്റെ തുടക്കത്തില്‍ 7000പേരായിരുന്നുവെങ്കില്‍ നിലവില്‍ അത് വെറും 1500 പേരായി ചുരുങ്ങിയിരിക്കുകയാണ്. ഇവിടേക്ക് മാറിത്താമസിക്കുന്നവര്‍ ഇവിടെ വച്ച് കുട്ടിക്ക് ജന്മമേകുന്നവര്‍ക്കും ബിസിനസ് ആരംഭിക്കുന്നവര്‍ക്കും പലവിധ ആനുകൂല്യങ്ങളാണ് അധികൃതര്‍ സമ്മാനമായി നല്‍കുന്നത്. നിലവില്‍ ഇറ്റലിയില്‍ ജീവിക്കുന്ന ഇറ്റലിക്കാരോട് അല്ലെങ്കില്‍ വിദേശികളോട് ആയിരുന്നു ആദ്യം ജിയോവാന്നി ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാത്തതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ളവര്‍ക്ക് മുന്നിലും ഗവര്‍ണര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ്.

നിലവില്‍ ഈ പ്രദേശത്ത് യുവജനങ്ങളായ ദമ്പതികളും കുട്ടികളും ചുരുങ്ങി വരുന്ന അവസ്ഥയാണുള്ളത്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ഷോപ്പുകളും റസ്റ്റോറന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടച്ച് പൂട്ടാനും നിര്‍ബന്ധിതമായിട്ടുണ്ട്. എന്തിനേരെ സ്‌കൂള്‍ പോലും അടക്കേണ്ടുന്ന ദുരവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇവിടെ 40 പേരാണ് മരിച്ചിരിക്കുന്നത്. എന്നാല്‍ ജനിച്ചിരിക്കുന്നവരാകട്ടെ വെറും 10 പേരാണ്. ഇതേ അനുപാതമായിരുന്നു മുന്‍വര്‍ഷങ്ങളിലും ഇവിടെ ദൃശ്യമായിരുന്നത്. ഇതു പോലെ തന്നെ ഇവിടുത്തെ പിഡ്‌മോണ്ട് ടൗണായ ബോര്‍ഗോമെസാവല്ലെയും പുതിയ താമസക്കാരെ ആകര്‍ഷിക്കുന്നതിനായി അവിശ്വസനീയമായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ഇത് പ്രകാരം ഇവിടെ വച്ച് കുട്ടി പിറക്കുന്നവര്‍ക്ക് 1144 ഡോളര്‍ നല്‍കുന്നതായിരിക്കും. അതു പോലെ ഇവിടെ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് 2288 ഡോളറായിരിക്കും നല്‍കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് അതിര്‍ത്തിയിലുള്ള ഇറ്റാലിയന്‍ പ്രദേശമായ ഇവിടെ ഉപേക്ഷിക്കപ്പെട്ട പോയ കോട്ടേജുകള്‍ ഇവിടേക്ക് വരുന്ന നവാഗതര്‍ക്കായി വെറും ഒരു യൂറോയ്ക്കാണ് ലഭ്യമാക്കുന്നത്. ഇതിന് പുറമെ കേടായ കെട്ടിടങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നന്നാക്കി ലഭ്യമാക്കാനും പദ്ധതിയുണ്ട്. പ്രകൃതി മനോഹരമായ സിസിലിയന്‍ ഗ്രാമമായ സാംബുകയും വെറും 90 പെന്‍സിന് പ്രോപ്പര്‍ട്ടികള്‍ ലഭ്യമാക്കി പുതിയവരെ ആകര്‍ഷിക്കുന്നുണ്ട്.

Related posts