ജാമ്യത്തിലിറങ്ങിയ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ; രാജേഷിനെ കുടുക്കിയവർ കുടുങ്ങും;പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: മോ​ഷ്ടാ​വാ​യി ചി​ത്രീ​ക​രി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മേ​ലു​കാ​വ് സ്റ്റേ​ഷ​നി​ലെ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സു​കാ​ർ കു​ടു​ങ്ങും. പാ​ലാ ക​ട​നാ​ട് വ​ല്ല്യാ​ത്ത് പ​ന​ച്ചി​ക്കാ​ലാ​യി​ൽ രാ​ജേ​ഷ് (30) ആ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​റി​ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് മേ​ലു​കാ​വ് പോ​ലീ​സ് രാ​ജേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കൂ​ടു​ത​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ നി​ര​പ​ര​ധാ​യി​ണെ​ന്നു​മു​ള്ള വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം കൂ​ട്ടു​കാ​ർ​ക്ക് അ​യ​ച്ച ശേ​ഷം രാ​ജേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​ജേ​ഷ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സാ​ണെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തിയെ തു​ട​ർ​ന്ന് കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ഇ​തി​നി​ടെ ഡി​ജി​പി നി​യോ​ഗി​ച്ച പ്ര​ത്യേ​ക സം​ഘം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മേ​ലു​കാ​വ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഡി​ഐ​ജി കെ.​മ​ഹേ​ഷ്കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം മേ​ലു​കാ​വി​ലെ മു​ൻ എ​സ്ഐ കെ.​ടി.​സ​ന്ദീ​പി​നെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. സ​ന്ദീ​പ് കു​മ​ര​കം എ​സ്ഐ ആ​യി​രി​ക്കെ എ​റ​ണാ​കു​ളം റൂ​റ​ലി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ സ​മ​യ​ത്താ​ണ് സ​സ്പെ​ൻ​ഷ​ൻ.

മേ​ലു​കാ​വി​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ്പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​കു​പ്പു ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ന​ല്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

റി​പ്പോ​ർ​ട്ട് എ​തി​രാ​യാ​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​വും. ആ​ത്മ​ഹ​ത്യ ചെ​യ്ത രാ​ജേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് എ​സ്പി സാ​ബു മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts