മ​ഹാ​ത്മാ​ക്ക​ളു​ടെ പ്ര​തി​മ​ക​ള്‍ നീ​ക്കു​ന്ന കാ​ലമാണിതെന്ന് ക​ഥാ​കാ​ര​ന്‍ ടി. ​പ​ത്മ​നാ​ഭ​ൻ

ചെ​റു​വ​ത്തൂ​ര്‍: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​ക​ള്‍ നീ​ക്കു​ക​യും പ​ക​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഘാ​ത​ക​രു​ടെ കൂ​റ്റ​ന്‍ പ്ര​തി​മ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​മാ​ണി​തെ​ന്ന് ക​ഥാ​കാ​ര​ന്‍ ടി. ​പ​ത്മ​നാ​ഭ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പും സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും സം​ഘ​ടി​പ്പി​ച്ച നെ​ഹ്റു സ്മൃ​തി​യാ​ത്ര​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​ല​ഹ​ബാ​ദി​ലു​ള്ള നെ​ഹ്റു ഭ​വ​ന​മാ​യി​രു​ന്ന ആ​ന​ന്ദ ഭ​വ​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നെ​ഹ്റു പ്ര​തി​മ ഇ​പ്പോ​ള്‍ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ല​ഹ​ബാ​ദ് പ​ട്ട​ണ​ത്തി​ന്‍റെ പേ​രു​പോ​ലും മാ​റ്റി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ചി​ന്ത​ിച്ചി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട് എ​ത്ത​പ്പെ​ടു​ന്ന​ത് ഇ​രു​ട്ടി​ലേ​ക്കാ​യി​രി​ക്കും. അ​വി​ടെ വ​ഴി തെ​ളി​ക്കാ​ന്‍ ആ​രു​മു​ണ്ടാ​വി​ല്ല എ​ന്ന​ത് നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പ​ള്ളി​യ​റ ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ഇ​ഒ കെ.​വി.​പു​ഷ്പ, സ​ന്തോ​ഷ് സ​ക്ക​റി​യ, കെ. ​സ​ത്യ​ഭാ​മ, വാ​സു ചോ​റോ​ട്, പ​യ്യ​ന്നൂ​ര്‍ കു​ഞ്ഞി​രാ​മ​ന്‍, പി. ​വേ​ണു​ഗോ​പാ​ല​ന്‍, ടി. ​ജ​നാ​ര്‍​ദ​ന​ന്‍, കെ.​വി. ല​തി​ക, ജ​യ​ച​ന്ദ്ര​ന്‍ കു​ട്ട​മ​ത്ത്, എം.​കെ. സി​ജേ​ഷ്, മൃ​ദു​ല​ഭാ​യ്, പി. ​സ​ത്യ​നാ​ഥ​ന്‍, പി. ​സു​കു​മാ​ര​ന്‍, ടി.​വി. ര​ഘു​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts