സ്വ​കാ​ര്യ വ്യ​ക്തി ക​യ്യേ​റി​യ സ്ഥ​ല​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വ​ക സം​ര​ക്ഷ​ണ​ഭി​ത്തി ! കര്‍ഷകരുടെ പരാതി ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: സ്വ​കാ​ര്യ വ്യ​ക്തി ക​യ്യേ​റി​യ സ്ഥ​ല​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വ​ക​യാ​യി സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ണ്ടാ​ക്കി ന​ൽ​കി​യെ​ന്ന് ആ​രോ​പ​ണം.

മു​ള​ക്കു​ളം ഇ​ട​യാ​റ്റ് പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ലി​യ​തോ​ട്ടി​ൽ മ​ണ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി തോ​ട് കൈ​യേ​റി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്താ​ണ് തോ​ട്ടി​ൽ നി​ന്നും ചെ​ളി വാ​രി​യെ​ടു​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ണ്ടാ​ക്കി ന​ൽ​കി​യ​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രു​പാ ചി​ല​വ​ഴി​ച്ചു മ​ണ​പ്പു​ഴ പാ​ലം മു​ത​ൽ ച​ങ്ങ​ല​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് തോ​ടി​ന് വീ​തി കൂ​ട്ടു​ന്ന പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ തോ​ട് കൈ​യ്യേ​റി​യ ഭാ​ഗ​ത്ത് വീ​തി കൂ​ട്ടാ​തെ ആ​ഴ​ത്തി​ൽ കു​ഴി​ച്ച് മ​ണ്ണെ​ടു​ത്ത് കൈ​യ്യേ​റി​യ സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി പോ​ലെ പി​ടി​പ്പി​ച്ചി​രി​ക്കു​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി കാ​ണി​ക്കു​ന്നു.

തോ​ട് കൈ​യ്യേ​റി​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് വീ​തി കു​റ​യു​ന്ന​ത് തോ​ട്ടി​ലെ വെ​ള്ളം വ​റ്റാ​ൻ താ​മ​സ​മു​ണ്ടാ​ക്കു​മെ​ന്നും ഇ​തു ഇ​ട​യാ​റ്റ് പാ​ട​ശേ​ഖ​ര​ത്തി​ൽ പെ​ടു​ന്ന 600 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് കൃ​ഷി ഇ​റ​ക്കാ​ൻ താ​മ​സ​മു​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.

ഒ​രു വ​ർ​ഷം മു​ന്പ് തോ​ട് ക​യ്യേ​റി സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​യെ​ടു​ത്ത​പ്പോ​ളും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

Related posts

Leave a Comment