കെഎസ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; കമ്പത്തുനിന്നുമാണ് സാധാനം വാങ്ങിയതെന്ന് പ്രതികൾ

കൊ​ല്ല​ങ്കോ​ട്: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കെഎസ്ആ​ർ​ടി​സി ബ​സി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ടു​ക്കി ജി​ല്ല​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളെ കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റു​ചെ​യ്തു. തൊ​ടു​പു​ഴ ക​ന്പം​ക​ല്ല് കി​ഴ​ക്കേ​മ​ത്തി​ൽ വീ​ട്ടി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ റാ​ഷി​ദ് (36), കു​മ​ര​മം​ഗ​ലം ന​ടു​വി​ൽ ഇ​ട​ത്തു​വീ​ട്ടി​ൽ സു​ധാ​ക​ര​ന്‍റെ മ​ക​ൻ സ​നീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​ള്ളാ​ച്ചി-​തൃ​ശൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് മ​ണം പു​റ​ത്തു​വ​രാ​ത്ത രീ​തി​യി​ൽ പൊ​തി​ഞ്ഞ് സ്കൂ​ൾ ബാ​ഗി​ലാ​ണ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. തേ​നി ക​ന്പ​ത്തു​നി​ന്നും 20,000 ന​ല്കി വാ​ങ്ങി​യ ക​ഞ്ചാ​വ് തൊ​ടു​പു​ഴ​യി​ലെ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തി​യാ​ൽ 50,000 ല​ഭി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്ക് യു​വാ​ക്ക​ൾ മൊ​ഴി​ന​ല്കി.

എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​സ​ജി​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ജെ.​ഫ്രാ​ൻ​സി​സ്, എം.​ആ​ർ.​സു​ജീ​ബ് റോ​യ്, സി​ഇ​ഒ​മാ​രാ​യ എ​സ്.​രാ​ജീ​വ്, സി.​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​ഷാ​ജ​ഹാ​ൻ, വി.​പി.​രാ​ഗി, സം​ഗീ​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​ർ. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രേ​യും ഇ​ന്നു​വൈ​കു​ന്നേ​രം ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts