ഇ​റ​ച്ചി​ക്ക​ട​യി​ൽ ചെറുപ്പാക്കരുടെ തിക്കും തിരക്കും; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് ക​ഞ്ചാ​വ്; ആ​സാം സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഇ​റ​ച്ചി​ക്ക​ട​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് സം​ക്രാ​ന്തി പ​ഴ​യ എംസി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ചീ​മാ​ച്ചേ​രി​ൽ സാ​ബു​വി​ന്‍റെ ചി​ക്ക​ൻ ക​ട​യി​ലെ ആ​സാം സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദു​ൾ ഹ​ക്ക് (28), ഹ​ബീ​ബു​ള്ള (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ക്രാ​ന്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ക്ക​ട​യി​ൽ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ എ​ക്സൈ​സ് സം​ഘം വേ​ഷം മാ​റി​യാ​ണ് ഇ​വ​രെ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ന്ന​ലെ എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 50 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ട​പ​രി​ശോ​ധി​ച്ചു. കോ​ഴി​ക്കൂ​ട്ടി​ലും ഇ​റ​ച്ചി​വെ​ട്ടു​ന്ന പ​ല​ക​യ്ക്ക​ടി​യി​ലു​മാ​യി നി​ര​വ​ധി ക​ഞ്ചാ​വ് പൊ​തി​ക​ളാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഇ​വ​രു​ടെ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടെ​ന്നു ക​രു​തു​ന്ന​താ​യി എ​ക്സൈ​സ് സം​ഘം പ​റ​യു​ന്നു.

Related posts

Leave a Comment