കോ​ച്ച് ഫാ​ക്ട​റി വിഷയത്തിൽ എം​പി ഇ​ച്ഛാ​ശ​ക്തി​ കാണിക്കണമെന്ന് ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ സു​മേ​ഷ് അ​ച്ച്യു​ത​ൻ

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കോ​ച്ച് ഫാ​ക്ട​റി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ബെ​മ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ -റ​യി​ൽ​വേ സം​യു​ക്ത സം​ര​ഭ​മെ​ന്ന എം​ബി. രാ​ജേ​ഷ് എം​പി​യു​ടെ തി​രി​ച്ച​റി​വി​ന് ന​ന്ദി​യെ​ന്ന് ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ സു​മേ​ഷ് അ​ച്ച്യു​ത​ൻ അ​റി​യി​ച്ചു.
2017 ജൂ​ലാ​യ് 14ന് ​ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ റെ​യി​ൽ​വേ മാ​നേ​ജ​ർ​ക്ക് താ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ കോ​പ്പി വി​വി​ധ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു.

ആ​ദ്യം അ​വ​ഗ​ണി​ക്കു​ക​യും പി​ന്നെ കു​റ്റം​പ​റ​യു​ക​യും ചെ​യ്ത എം​പി കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ തി​രി​ച്ച​റി​ഞ്ഞു. ഈ ​ആ​വ​ശ്യം അ​ന്നു​ത​ന്നെ എം​പി കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ഉ​ന്ന​യി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ന​ഷ്ട​മാ​കി​ല്ലാ​യി​രു​ന്നു. നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നു​മ​പ്പു​റം നാ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ബെ​മ​ൽ,സം​സ്ഥാ​ന സ​ർ​ക്കാ​ർ, റ​യി​ൽ​വേ കൂ​ട്ടാ​യ സം​രം​ഭ​മാ​യി കോ​ച്ച് ഫാ​ക്ട​റി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എം​പി ശ്രമിക്കണം.

Related posts