സോ​ഷ്യ​ൽ മീ​ഡി​യ​യിലെ പുതിയ താരം! വൈറലായി വെള്ള കങ്കാരു

ന്യൂ​യോ​ർ​ക്കി​ലെ അ​നി​മ​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ പു​തി​യ അ​തി​ഥിയുടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​മാ​കു​ന്നു.

റോ​സി എ​ന്ന ക​ങ്കാ​രു​വി​ന് ജ​നി​ച്ച കു​ഞ്ഞാ​ണ് താ​രം. ചു​വ​ന്ന ക​ള​റു​ള്ള റോ​സി​ക്ക് ജ​നി​ച്ചി​രി​ക്കു​ന്ന​ത് വെ​ള്ള നി​റ​ത്തി​ലു​ള്ള കു​ഞ്ഞാ​ണ്. സാ​ധാ​ര​ണ വെ​ള്ള നി​റ​ത്തി​ൽ ചു​വ​ന്ന ക​ങ്കാ​രു​ക​ൾ​ക്ക് കു​ഞ്ഞ് ജ​നി​ക്കാ​റി​ല്ലെ​ന്നാ​ണ് പാ​ർ​ക്ക് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

മൂ​ന്നു – നാ​ലു മാ​സം മു​ന്പാ​ണ് കങ്കാരു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ഞ്ഞി​നെ പ​രി​ശോ​ധി​ക്കാ​നാ​യി ക​ങ്കാ​രു​വി​ന്‍റെ സ​ഞ്ചി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തത്.

അ​പ്പോ​ഴാ​ണ് വെ​ള്ള ക​ങ്കാ​രു​വാ​ണ് ജ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യു​ന്ന​ത്. പു​തി​യ അ​തി​ഥി​യു​ടെ വി​ശേ​ഷം അ​നി​മ​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ങ്കാ​രു കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​ണ്.

Related posts

Leave a Comment