നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്ന് ചില സംവിധായകര്‍ ആവശ്യപ്പെട്ടു, അതോടെ അഭിനയം നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചു; കനി കുസൃതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി കനി കുസൃതി. നല്ല വേഷങ്ങൾ ലഭിക്കുവാനായി ചില സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു, അവർക്ക് അത് നിർബന്ധമായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി അഭിനയം നിർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നാണ് കനിയുടെ വെളിപ്പെടുത്തൽ.

സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിർത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു

പെൺശബ്ദങ്ങൾ ഉയർന്നുതന്നെ കേൾക്കണം. മീടൂ മൂവ്മെന്റുകൾ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകൾ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി.

കേരള കഫെ, നത്തോലി ചെറിയ മീനല്ല, കോക്ക്ടെയിൽ, ഒരു ഇന്ത്യൻ പ്രണയകഥ, ശിക്കാർ എന്നീ സിനിമകളിലൂടെയാണ് കനി ശ്രദ്ധേയയായത്. ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.

Related posts