Set us Home Page

റോ​ഡും സം​ര​ക്ഷ​ണഭി​ത്തി​യും ഇ​ടി​ഞ്ഞ് തോ​ട്ടി​ൽ വീ​ണു; നെ​ല്ല് നീ​ക്കം പ്ര​തി​സ​ന്ധി​യി​ൽ


കു​മ​ര​കം: ക​ണ്ണാ​ടി​ച്ചാ​ൽ – നാ​ര​ക​ത്ര റോ​ഡി​ൽ കൊ​ല്ല​ക​രി പാ​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റുഭാ​ഗ​ത്തു​ള്ള റോ​ഡും സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​ഞ്ഞ് തോ​ട്ടി​ൽ വീ​ണു. ഇ​തോ​ടെ നെ​ല്ല് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യി.

വെ​ളി​യം, പാ​റേ​ക്കാ​ട്, എം​എം ബ്ലോ​ക്ക് തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​രി​ച്ച് മി​ല്ലു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ നെ​ല്ലു ക​യ​റ്റിവന്ന് ക​ണ്ണാ​ടി​ച്ചാ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് വ​ലി​യ ലോ​റി​ക​ളി​ൽ ക​യ​റ്റി​യാ​ണ് നെ​ല്ലു നീ​ക്കം ന​ട​ത്തു​ന്ന​ത്

. ഇ​തു വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ ക​രി​ങ്ക​ൽ കെ​ട്ടി നി​ർ​മി​ക്കു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ടി​യു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ക​രി​ങ്ക​ൽ കെ​ട്ടി ടാ​ർ ചെ​യ്ത് നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ല്ലി​ക്ക​ൽ – തി​രു​വാ​ർ​പ്പ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​ഞ്ഞ് മീ​ന​ച്ചി​ലാ​റ്റി​ൽ പ​തി​ച്ച​ത് നെ​ല്ലു​സം​ഭ​ര​ഞ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. കൊ​യ്ത്തും നെ​ല്ലു​സം​ഭ​ര​ണ​വും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗം ഉ​ട​ൻ ബ​ല​പ്പെ​ടു​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS