വാ​ക്കു ത​ര്‍​ക്ക​ത്തിനി​ടെ ക​ത്തിവീ​ശി; യു​വാ​വി​ന് ക​വി​ളി​ൽ കു​ത്തേ​റ്റുവാ​ക്കു; സംഭവം ചെറായി ബാറിന് മുന്നിൽ


ചെ​റാ​യി: ര​ണ്ട് പേ​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ള്‍ ക​ത്തി​വീ​ശി​യ​തി​നെ തു​ട​ര്‍​ന്ന് യുവാവിന്‍റെ ക​വി​ളി​ലി​ല്‍ കു​ത്തേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി​ലെ ബാ​റി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ക​ഴു​ത്തി​നു നേ​രേ വീ​ശി​യ ക​ത്തി​യാ​ണ് ക​വി​ളി​ല്‍ കൊ​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ത്തേ​റ്റ കു​ഴു​പ്പി​ള്ളി അ​യ്യ​മ്പി​ള്ളി പു​ന്ന​പ്പ​റ​മ്പി​ല്‍ ര​ണ്‍​ജി​ത്ത്-31 നെ ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​വി​ളി​ല്‍ 14 തു​ന്ന​ലു​ക​ള്‍ ഇ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ചെ​റാ​യി ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ അ​ഖി​ല്‍-33 നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​റി​ല്‍ നി​ന്നും മ​ദ്യ​പി​ച്ചി​റ​ങ്ങി​യ​താ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഈ ​സ​മ​യം പു​റ​ത്തു​ണ്ടാ​യി​രു​ന്നു ര​ണ്‍​ജി​ത്തു​മാ​യി ത​ര്‍​ക്കി​ക്കു​യും ക​ത്തി​വീ​ശു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ നേ​ര​ത്തെ വ​ധ​ശ്ര​മ​ത്തി​നു കേ​സു​ള്ള​താ​ണ്. കു​ത്തേ​റ്റ ര​ണ്‍​ജി​ത്തി​നെ​തി​രേ​യും അ​ടി​പി​ടി​ക്ക് കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment