പേരൂര്‍ക്കട: വയോധികയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിലെ അഞ്ചാം പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി. കാസർഗോഡ് സ്വദേശി ബാബുവാണു പോലീസിന്റെ പിടിയിൽപ്പെടാതെ മുങ്ങിയത്.
ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപം ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അടിച്ചുവീഴ്ത്തി സ്വര്‍ണമാലയും വളകളും കവര്‍ന്ന സംഘത്തിലെ പ്രതിയാണ് ബാബു. നാലംഗ സംഘം സംഭവദിവസം തന്നെ പിടിയിലായിരുന്നുവെങ്കിലും ബാബു മുങ്ങുകയായിരുന്നു.
പോലീസിനെ വെട്ടിച്ചു കടന്ന ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടൽമുറിയിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന ന്റെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് തമ്പാനൂരിലെ ഹോട്ടലിൽ എത്തുമ്പോഴേക്കും ഇയാൾ അവിടെനിന്ന് സ്ഥലം വിട്ടിരുന്നു.
ഇയാളെ കണ്ടെത്തുന്നതിനായി ഫോർട്ട് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. നേരത്തെ പിടിയിലായ കൂട്ടാളികളിൽ നിന്നുള്ള ലഭ്യമായ വിവരങ്ങൾ അനുസരിച്ചാണു പോലീസ് ബാബുവിനുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണം പുരോഗ മിക്കുകയാണ്.
