നമ്പ​റി​ല്ലാ​ത്ത ലോ​ട്ട​റി ടി​ക്ക​റ്റ് തലവേദനയായി; കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റാ​ണ് ന​മ്പറില്ലാതെ വിൽപനയ്ക്കെത്തിയത്

ത​ലോ​ർ: ന​ന്പ​ർ പ്രി​ന്‍റ് ചെ​യ്യാ​ത്ത ലോ​ട്ട​റി ടി​ക്ക​റ്റ് ല​ഭി​ച്ച​ത് ഏ​ജ​ൻ​സി​ക്കും വി​ല്പ​ന​ക്കാ​ര​നും ത​ല​വേ​ദ​ന​യാ​യി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റാ​ണ് ന​ന്പ​റി​ല്ലാ​തെ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇന്നലെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന ടി​ക്ക​റ്റ് പാ​ലി​യേ​ക്ക​ര ത്രി​വേ​ണി ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് വി​ല്പ​ന ന​ട​ത്തി​യ​ത്.

വി​ല്പ​ന​ക്കെ​ടു​ത്ത​യാ​ൾ ടി​ക്ക​റ്റ് വി​ൽ​ക്കു​ന്ന​തി​നി​ടെ ന​ന്പ​റി​ല്ലാ​ത്ത കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ട​മ വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ വി​ഷ​യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.12 ടി​ക്ക​റ്റ് വീ​ത​മു​ള്ള സെ​റ്റി​ൽ ന​ന്പ​റി​ല്ലാ​ത്ത ഒ​രു ടി​ക്ക​റ്റാ​ണ് വി​ല്പ​ന​ക്കാ​ര​ന്‍റെ കൈ​യി​ലെ​ത്തി​യ​ത്.

നേ​ര​ത്തേ ഒ​രു​വ​ശ​ത്ത് ഒ​ന്നും ത​ന്നെ പ്രി​ന്‍റ് ചെ​യ്തി​ട്ടി​ല്ലാ​ത്ത ടി​ക്ക​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​തീ​ഷ്കു​മാ​ർ അ​ത് വി​ല്പ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​തെ മാ​റ്റി വെ​ച്ചി​രു​ന്നു.ന​ന്പ​റി​ല്ലാ​ത്ത ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ത്തു​ക​യും വാ​ങ്ങി​യ​യാ​ൾ ന​റു​ക്കെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം സ​മ്മാ​നം ല​ഭി​ച്ച ന​ന്പ​ർ പ്രി​ന്‍റ് ചെ​യ്തു ചേ​ർ​ത്ത് ഹാ​ജ​രാ​ക്കു​ക​യും ചെ​യ്താ​ൽ വ​ലി​യ ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ങ്ങു​മാ​യി​രു​ന്നു.

ടി​ക്ക​റ്റു​ക​ളി​ലെ​ല്ലാം ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് സീ​ൽ ചെ​യ്യു​മെ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ൾ​ക്കി​ട​യി​ൽ ന​ന്പ​റി​ല്ലാ​ത്ത ടി​ക്ക​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് സ​തീ​ഷ് കു​മാ​ർ പ​റ​യു​ന്നു.

Related posts