മാറ്റത്തിന്റെ മണിമുഴക്കം ! മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക വിവാഹിതയായി; വരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍…

മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക തൃശൂരില്‍ വിവാഹിതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു വിവാഹം. തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വിജയരാജമല്ലികയെ വിവാഹം കഴിച്ചത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു പ്രണയ സാഫല്യം.

പാരാലീഗല്‍ വോളന്‍ഡിയറും ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമാണ് ജാഷിം. തൃശൂര്‍ മുതുവറ സ്വദേശിനിയാണ് വിജയരാജമല്ലിക. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കണം. മനുഷ്യരാണെന്ന സത്യം തിരിച്ചറിയണം. എല്ലാ സുഹൃത്തുക്കളോടും ഇരുവരും നന്ദിപറഞ്ഞു.മല്ലികയുടെ കവിതാസമാഹാരം മദ്രാസ് സര്‍വകലാശാലയില്‍ എം.എ മലയാളം പാഠ്യവിഷയമാണ്. ഈ പുസ്തകത്തിലെ രണ്ടു കവിതകള്‍ എം.ജി, കാലടി ശങ്കാരാചാര്യ സര്‍വകലാശാലകളില്‍ പഠനവിഷയമാണ്.

Related posts