പു​തു​വത്സരാഘോഷം! മി​ഴി​യ​ട​യ്ക്കാ​തെ കോ​ഴി​ക്കോ​ട്; കാ​വ​ലാ​യി പോ​ലീ​സ്…

കോ​ഴി​ക്കോ​ട്: ഉത്സ​വ​രാ​വി​ല്‍ ഉ​റ​ങ്ങാ​തെ ന​ഗ​രം പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റു. ക​ന​ത്ത​സു​ര​ക്ഷ​യൊ​രു​ക്കി​ പോ​ലീ​സ്‌​ കാ​വ​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​തൊ​ന്നും യു​വാ​ക്ക​ളു​ടെ​തു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ആ​ഘോ​ഷ​ത്തി​നു മ​ങ്ങ​ലേ​ല്‍​പ്പി​ച്ചി​ല്ല. രാ​ത്രി​വൈ​കി​യും പു​തു​വ​ത്സ​രാ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ന ഗ​ര-​ഗ്രാ​മ​ഭേ​ദ​മെ​ന്യേ​ന​ട​ന്നു.

ക്ല​ബു​ക​ള്‍, വ​ലി​യ റ​സ്റ്റ​റ​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ പു​ല​രും​വ​രെ നീ​ണ്ടു നി​ന്നു.​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബീ​ച്ച് പ​രി​സ​ര​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ രാ​ത്രി ഏ​ഴി​ന് ശേ​ഷം ക​ട​ത്തി​വി​ട്ടി​ല്ല. പു​തു​വ​ര്‍​ഷ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ച്, സ​രോ​വ​രം പാ​ര്‍​ക്ക്, ഭ​ട്ട്‌​റോ​ഡ് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ “പു​തു​രാ​വ് 2020′ എ​ന്ന പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

നി​ര്‍​മ​ല്‍ പാ​ലാ​ഴി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി സ്‌​കി​റ്റ്, രൂ​പേ​ഷ് ആ​ന്‍​ഡ് ആ​തി​ര, ര​ഗീ​ലേ​ഷ്, ബി​വി​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള, ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ ക​ലാ​ഭ​വ​ന്‍ മു​ന​വ​ര്‍, ക​ലാ​ഭ​വ​ന്‍ സു​ന്ദ​ര്‍, ശ്രീ​ക​ല വി​നോ​ദ് എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ഗാ​ന​മേ​ള. സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​ല്‍ മെ​ഹ്ഫി​ല്‍ സ​ന്ധ്യ എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍ ക​ര്‍​ശ​നസു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി. വ​നി​താ പോ​ലീ​സു​ള്‍​പ്പെ​ടെ 1200 ഓ​ളം പോ​ലീ​സി​നെ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​ത്. ഇ​തി​നു പു​റ​മേ ബ​റ്റാ​ലി​യ​നി​ല്‍ നി​ന്നു​ള്ള പോ​ലീ​സു​കാ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗി​ച്ചു.

പ​ട്രോ​ളിം​ഗി​നും മ​റ്റു​മാ​യി കാ​മ​റ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് സ​ജ്ജ​മാ​ക്കി. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ​യും നി​യ​മം​ലം​ഘി​ച്ചും പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മ​റി​ക​ട​ന്നും ആ​ഘോ​ഷം ന​ട​ത്തു​ന്ന​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ സി​സി​ടി​വി കാ​മ​റ​ക​ളും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

വ​യ​നാ​ട് ചു​ര​ത്തി​ൽ ആ​ഘോ​ഷം അ​തി​രു​ക​ട​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് ഒ​രു​ക്കി​യ​ത്. അ​ടി​വാ​ര​ത്തി​നും നാ​ലാം വ​ള​വി​നും ഇ​ട​യി​ലു​ള്ള ത​ട്ടു​ക​ട​ക​ൾ രാ​ത്രി എ​ട്ടു​വ​ര​യെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചു​ള്ളു. ഈ ​ഭാ​ഗ​ങ്ങ​ളി​ലും.

ചു​രം വ്യൂ​പോ​യി​ന്‍റ് പ​രി​സ​ര​ത്തും കൂ​ട്ടം​കൂ​ടി നി​ന്ന​വ​രെ പോ​ലീ​സ് നീ​ക്കം ചെ​യ്തു.​രാ​ത്രി ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​പ്ര​വാ​ഹ​മു​ണ്ടാ​യ​ത് പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് നി​യ​ന്ത്രി​ച്ചു. പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മെൊ​ത്ത് നി​ര​വ​ധി സം​ഘ​ങ്ങ​ൾ ഇ​ന്ന​ലെ ചു​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

Related posts