വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട നെ​ടു​മ്പാ​ശേ​രി വിമാനത്താവളം തു​റ​ന്നു: ആ​ദ്യ വി​മാ​ന​മി​റ​ങ്ങി

കൊ​ച്ചി: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ് ഉ​ച്ച​യ്ക്ക് 12.15ഓ​ടെ റ​ൺ​വേ​യി​ലി​റ​ങ്ങി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ആ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​ത്. ആ​ദ്യം കു​റ​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​ട​ച്ചി​ടു​ക​യും പി​ന്നീ​ട് മ​ഴ ക​ന​ത്ത​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും നി​ർ​ത്തി വ​യ്ക്കു​ന്നു​വെ​ന്ന് അ​റി​യി​ക്കു​ക​യുമായിരു​ന്നു.

മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മാ​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ബോ​ര്‍​ഡിം​ഗ് പാ​സ് കൊ​ടു​ത്തു തു​ട​ങ്ങി​യി​യ​ത്.

Related posts