ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമല്ലേയുള്ളൂ, യഥാര്‍ഥ ചെലവിന്റെ വ്യക്തമായ കണക്കുകള്‍ നല്‍കണം! സിബിഎസ്ഇ സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും സ്‌​​​കൂ​​​ളു​​​ക​​​ള്‍ യ​​​ഥാ​​​ര്‍ഥ ചെ​​​ല​​​വി​​​നേ​​​ക്കാ​​​ള്‍ ഉ​​​യ​​​ര്‍​ന്ന തു​​​ക ഫീ​​​സാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഫീ​​​സ് ഇ​​​ള​​​വി​​​നാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഒ​​​രു​​​കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​യ​​​തി​​​നാ​​​ല്‍ യ​​​ഥാ​​​ര്‍​ഥ ചെ​​​ല​​​വി​​​ന്‍റെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ല്‍​നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന ഫീ​​​സി​​​ന്‍റെ​​​യും വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ള്‍ ന​​​ല്‍​കാ​​​ന്‍ ഹ​​​ര്‍​ജി​​​യി​​​ലെ എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളാ​​​യ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​ക​​​ളോ​​​ടു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

യ​​​ഥാ​​​ര്‍​ഥ ചെ​​​ല​​​വ്, ഈ​​​ടാ​​​ക്കു​​​ന്ന ഫീ​​​സ് എ​​​ന്നി​​​വ ഇ​​​നം തി​​​രി​​​ച്ച് ഈ ​​മാ​​സം 17ന​​​കം ന​​​ല്‍​കാ​​​നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment