കവർന്നെടുക്കാൻ അനുവദിക്കില്ല..! പ്രൊവിഡന്‍റ് ഫണ്ട് പെൻഷനിൽ വീണ്ടും മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം തൊഴിലാളി ദ്രോഹമെന്ന് എംപി

kodikunnil-lകൊല്ലം: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ കാര്യത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തൊഴിലാളി ദ്രോഹമാണെന്നും ഈ തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

തൊഴിലാളികളുടെ ഇപിഎഫ് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുനാനുള്ള കുരുട്ട് ബുദ്ധിയാണ് ഇപിഎഫ്ഒ അധികൃതർ സ്വീകരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി. വികലമായ തീരുമാനം നടപ്പിലാക്കി തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.

തൊഴിലാളികളുടെ പ്രൊവിഡന്‍റ് ഫണ്ട് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻ വലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു,

Related posts