ഇന്ത്യ രണ്ടാമത്, കോഹ്‌ലി മൂന്നാമത്

ദു​ബാ​യ്: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര വി​ജ​യി​ച്ച​തോ​ടെ ടി-20 ​റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി. 121 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. പാ​ക്കി​സ്ഥാ​നാ​ണ് ഒ​ന്നാ​മ​ത്. അ​വ​ര്‍ക്ക് 124 പോ​യി​ന്‍റു​ണ്ട്. ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍ഡ്, വി​ന്‍ഡീ​സ് എ​ന്നി​വ​രാ​ണ് പി​ന്നീ​ടു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വി​രാ​ട് കോ​ഹ്ലി പി​ന്നോ​ക്കം പോ​യി.

824 പോ​യി​ന്‍റു​ണ്ടാ​യി​രു​ന്ന കോ​ഹ്​ലി 776 പോ​യി​ന്‍റു​മാ​യി മൂന്നാം ​സ്ഥാ​ന​ത്തേ​ക്കു പോ​യി. വി​വാ​ഹാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍നി​ന്നു വി​ട്ടു​നി​ന്ന​താ​ണ് കോ​ഹ്ലി​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​രോ​ണ്‍ ഫി​ഞ്ച് ഒ​ന്നാ​മ​തും വി​ന്‍ഡീ​സി​ന്‍റെ എ​വി​ന്‍ ലൂ​യി​സ് ര​ണ്ടാ​മ​തു​മാ​ണ്. ഇ​ന്ത്യ​യു​ടെ ത​ന്നെ കെ.​എ​ല്‍. രാ​ഹു​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി.

Related posts