നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം ! വീ​ഡി​യോ

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് സ്ത്രീ ​അ​ട​ക്കം നാ​ലു​പേ​ര്‍ വെ​ന്തു​മ​രി​ച്ചു.

ആ​റു​മാ​സം മു​ന്‍​പ് ക​ല്യാ​ണം ക​ഴി​ച്ച ന​വ​ദ​മ്പ​തി​ക​ള്‍ അ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ ഉ​ള്‍​പ്പെ​ടെ കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

ഹാ​ര്‍​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും ത​ത്ക്ഷ​ണം മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന് തീ​പി​ടി​ച്ചാ​ണ് ആ​ള​പാ​യം ഉ​ണ്ടാ​യ​ത്.

മ​രി​ച്ച​വ​ര്‍ 25നും 30​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളാ​ണ്. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചു.

Related posts

Leave a Comment