എ​വി​ടെ തൊ​ട്ടാ​ലും ഷോക്ക്! കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ; വല്ലകത്ത് ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം

വ​ല്ല​കം: ഹൈ​വോ​ൾ​ട്ടേ​ജ് മൂ​ലം വ​ല്ല​കം സ​ബ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ് സം​ഭ​വം. വ​ല്ല​കം സ​ബ്സ്റ്റേ​ഷ​ൻ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ ആ​ദ്യം പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി.

പോ​സ്റ്റി​ൽ തൊ​ട്ടാ​ലും വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. സം​ഭ​വം അ​റി​യാ​ത്ത നാ​ട്ടു​കാ​ർ സാ​ധാ​ര​ണ​പോ​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു. ഇ​തോ​ടെ ടി​വി, വാ​ഷിം​ഗ് മെ​ഷീ​ൻ, ഫ്രി​ഡ്ജ്, ബ​ൾ​ബു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.

വൈ​കു​ന്നേ​രം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന്‍റെ ചു​വ​ട്ടി​ൽ നി​ന്നും പു​ക വ​രു​ന്ന​ത് ക​ണ്ട് വെ​ള്ളം കോ​രി ഒ​ഴി​ച്ച സ്ത്രീ​ക്ക് വൈ​ദ്യു​താ​ഘാ​ത​വും ഏ​റ്റു. രാ​ത്രി​വൈ​കി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കി​യ​ത് വ​ൻ​ദു​ര​ന്ത​മാ​ണ്.

Related posts