കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

കൊ​യി​ലാ​ണ്ടി:​ കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ. 2018ലെ ​സ്കോ​ച്ച് ഓ​ർ​ഡ​ർ ഓ​ഫ് മെ​റി​റ്റ് അം​ഗീ​കാ​ര​ത്തി​നാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി അ​ർ​ഹ​മാ​യ​ത്. രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര​യി​ലു​ള്ള പ​ദ്ധ​തി​ക​ളെ​യും മാ​തൃ​കാ​പ​ദ്ധ​തി​ക​ളേ​യും ക​ണ്ടെ​ത്തി അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന സ്കോ​ച്ച് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് എ​ൻ​ടി​പി​സി, ഭാ​ര​ത് പെ​ട്രോ​ളി​യം, ആ​ന്ധ്രാ ഹൗ​സിം​ഗ് ബോ​ർ​ഡ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ – സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നു​മു​ള്ള 46 നോ​മി​നേ​ഷ​നു​ക​ൾ ആ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്രാ​ദേ​ശി​ക​മാ​യ ഉ​ത്പാ​ദ​ന​വും വീ​ടു​ക​ൾ ക​യ​റി​യു​ള്ള വി​ൽ​പ്പ​ന​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സു​സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ​യു​ടെ നൂ​ത​ന വി​പ​ണ​ന പ​ദ്ധ​തി​യാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി. 25 ഹോം ​ഷോ​പ്പ് ഓ​ണ​ർ​മാ​രും ഏ​ഴ്‌ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി 2010 ജൂ​ലൈ 29-ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ഇ​പ്പോ​ൾ 38 ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളും 62 ഉ​ൽ​പ്പ​ന്ന​ങ്ങ​ളും അ​ഞ്ഞൂ​റി​ലേ​റെ ഹോം ​ഷോ​പ്പ് ഓ​ണ​ർ​മാ​രു​മു​ണ്ട്.

ആ​റു​മാ​സം കൊ​ണ്ട് സ​മ്പൂ​ർ​ണ ഹോം​ഷോ​പ്പ് ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് കു​ടും​ബ​ശ്രീ കോ​ഴി​ക്കോ​ട് ജി​ല്ലാ മി​ഷ​ൻ. പ​ദ്ധ​തി ജി​ല്ല മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​മ്പോ​ഴേ​ക്കും മൂ​വാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് സ്ഥി​രം​തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

പ്രാ​ദേ​ശി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സു​സ്ഥി​ര​മാ​യ വി​പ​ണ​ന​വും പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​വും ഹോം ​ഷോ​പ്പ് പ​ദ്ധ​തി​വ​ഴി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത് അ​ടു​ത്ത​റി​യാ​നാ​യി​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ത്യ​ക്ക് പു​റ​ത്തു നി​ന്നു പോ​ലും ഒ​ട്ട​ന​വ​ധി പ​ഠ​ന​സം​ഘ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി കോ​ഴി​ക്കോ​ട്ട് എ​ത്തി​യി​ട്ടു​ണ്ട്.

സ്കോ​ച്ച് ഓ​ർ​ഡ​ർ ഓ​ഫ് മെ​റി​റ്റ് അം​ഗീ​കാ​രം നേ​ടി​യ ഹോം​ഷോ​പ്പ് പ​ദ്ധ​തി​യെ അ​നു​മോ​ദി​ക്കു​ന്ന​തി​നും മി​ക​ച്ച ഹോം​ഷോ​പ്പ് സി​ഡി​എ​സു​ക​ൾ​ക്കും മി​ക​ച്ച ഹോം​ഷോ​പ്പ് ഓ​ണ​ർ മാ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ ‘സ്വാ​ശ്ര​യ വ​സ​ന്തം’ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

Related posts