ര​മ്യ ഹ​രി​ദാ​സി​നൊ​പ്പം ഞാ​നും എ​ന്‍റെ കു​ടും​ബ​വും! അ​ഭി​ന​ന്ദ​നങ്ങ​ൾ ര​മ്യ ഹ​രി​ദാ​സ്… ഫേസ് ബുക്കിൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ “മ​റു​പ​ടി’

മ​ല​പ്പു​റം: ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കു​ടും​ബ​വും. ആ​ല​ത്തൂ​രി​ൽ ര​മ്യ​യും മ​ല​പ്പു​റ​ത്തു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും നേ​ടി​യ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ൽ പ്ര​തി​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ടി​ലെ​ത്തി​യ ര​മ്യ ത​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ടു​ത്ത ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തു കു​ഞ്ഞാ​ലി​ക്കു​ട്ടി ഫേസ് ബു​ക്കി​ൽ ഏ​താ​നും വാ​ക്കു​ക​ൾ കു​റി​ച്ചു. കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ആ​ല​ത്തൂ​രി​ന്‍റെ പാ​ർ​ല​മെ​ന്‍റ് പ്ര​തി​നി​ധി ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള വി​ജ​യ​ത്തി​ന്‍റെ ഉ​ട​മ​യാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പെ​ങ്ങ​ളൂ​ട്ടി​യാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് ചെ​യ്തു.

“ര​മ്യ ഹ​രി​ദാ​സി​നൊ​പ്പം ഞാ​നും എ​ന്‍റെ കു​ടും​ബ​വും’ എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ര​മ്യ സ​ന്ദ​ർ​ശി​ച്ച​തി​നെ​ക്കു​റി​ച്ചു ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

വി​ജ​യ​രാ​ഘ​വ​നെ​തി​രെ ര​മ്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു കാ​ര്യ​മാ​യി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന​ലെ​യാ​ണ് ഫേസ് ബു​ക്കി​ൽ “സൈ​ല​ന്‍റ് ട്രോ​ളു’​മാ​യി എ​ത്തി​യ​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഫേസ് ബു​ക്ക് പോ​സ്റ്റും ര​മ്യ​യു​മൊ​ത്തു​ള്ള കു​ടും​ബ​ഫോ​ട്ടോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ പ്ര​ച​രി​ച്ചു. വി​ജ​യ​രാ​ഘ​വ​നു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​ഫോ​ട്ടോ​യെ​ന്ന് മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ ക​മ​ന്‍റു​ക​ളും നി​റ​ഞ്ഞു. ര​മ്യ​യു​ടെ വ​ൻ വി​ജ​യ​ത്തി​നി​ട​യാ​ക്കി​യ​തി​ൽ വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​വും കാ​ര​ണ​മാ​യ​താ​യി വി​ല​യി​രു​ത്ത​ലു​ണ്ട്.

Related posts