ശു​ചി​ത്വം വി​ളി​ച്ചോ​തി തി​രു​വാ​തി​ര​യും..! ശുചിത്വ ബോധം ജനങ്ങളിലെത്തിക്കാൻ ​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തിന്‍റെ മെ​ഗാ തി​രു​വാ​തി​ര ജനശ്രദ്ധയാർഷിക്കുന്നു

thiruvathiraമാ​ത​മം​ഗ​ലം: എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട സ​മാ​പ​ന​മാ​യി മാ​ത​മം​ഗ​ലം ടൗ​ണി​ൽ ന​ട​ത്തി​യ മെ​ഗാ​തി​രു​വാ​തി​ര ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ആ​രോ​ഗ്യ​ശു​ചി​ത്വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.  പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ​യും അ​ധ്യാ​പി​ക അ​ജി​ത​യും എ​ഴു​തി​യ തി​രു​വാ​തി​ര ഗാ​നം ശു​ചി​ത്വ​സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​താ​യി.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി ന​ട​ത്തി​യ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.    ആ​രോ​ഗ്യ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. സ​തീ​ശ​ൻ, എം. ​ച​ന്ദ്രി​ക, കെ. ​ജി​ഷ, എ​ൻ.​പി. ഭാ​ർ​ഗ​വ​ൻ, എം.​പി. ദാ​മോ​ദ​ര​ൻ, എം.​കെ. കു​ഞ്ഞ​പ്പ​ൻ, ടി.​വി. അ​നീ​ഷ്, കെ.​വി. ശ്രീ​നി​വാ​സ​ൻ, എം. ​ബി​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts