ലോകോളജ് വിഷയം വഷളായി! ലക്ഷ്മി നായര്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് സിന്‍ഡിക്കേറ്റില്‍ സിപിഎം സംസ്ഥാന നേതൃത്വം

lakshmi1

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സിന്‍ഡിക്കേറ്റില്‍ ലക്ഷ്മിനായര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സിപിഎമ്മിന്‍റെ  സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.  ഈ വിഷയത്തില്‍ സമരം ചെയ്യുന്ന എസ്എഫ്‌ഐക്ക് പാര്‍ട്ടിയില്‍ നിന്നു മികച്ച പിന്തുണ കിട്ടാത്തതില്‍ എസ്എഫ്‌ഐ നേതൃത്വത്തിന് പ്രതിഷേധമുണ്ട ്. അതേ സമയം സമരം ചെയ്യുന്ന സിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന് സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട ്. ഇതാണ് എസ്എഫ്‌ഐക്ക് അതൃപ്തിയുണ്ട ാകാന്‍ കാരണം.

പാര്‍ട്ടിയും സര്‍ക്കാരും ഈ വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാത്തതില്‍ വിഎസ്.അച്യുതാനന്ദനും കടുത്ത നീരസമുണ്ട ്.  ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട ്. അതാണ് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലോ കോളജ് വിഷയത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ലോ അക്കാദമിക്ക് മുന്നില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളോട് അനുഭാവം പ്രകടിപ്പിച്ച് ബിജെപി നേതാവ് വി.മുരളീധരന്‍റെ അനിശ്ചിതകാല ഉപവാസം തുടരുകയാണ്. എഐഎസ്എഫിനും എബിവിപിക്കും അവരുടെ പാര്‍ട്ടികളില്‍ നിന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട ്. സിപിഎമ്മിന്‍റെ നടപടിയില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷം ഉയരുന്നുണ്ട്.

പലരും എഐഎസ്എഫിലേക്ക് മാറുന്നതിനെക്കുറിച്ചും ആലോചനകള്‍ തുടങ്ങിയിട്ടുണ്ട ്. ഈ വിഷയങ്ങളാണ് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ലോ അക്കാദമിയില്‍ തെളിവെടുപ്പ് നടത്തിയ സിന്‍ഡിക്കേറ്റ് സംഘത്തോട് ലക്ഷ്മിനായര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും ജീവനക്കാരും മൊഴി നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗം ലോ അക്കാദമി വിഷയത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഉറച്ച നിലപാട് സ്വീകരിക്കാനാണ് സാധ്യത. ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും വസ്തു സംബന്ധമായ വിഷയത്തില്‍ അന്വേഷണം വേണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്ന് വരാനാണ് സാധ്യത.

ലോ അക്കാദമി വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് കത്ത്  നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വിദ്യാഭ്യാ സമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കിയത് താനാണ്.  എന്നാല്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഖേദകരമായിപ്പോയി. സര്‍ക്കാ രിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാ ക്കിയത്.

Related posts