കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ; സ്‌​കാ​നിം​ഗ് റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക്’;  അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്


കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ലുമാ​റി ശ​സ്ത്ര​ക്രി​യ​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ പോ​ലീ​സ്.

ഇ​തു സം​ബ​ന്ധി​ച്ച ശിപാ​ർ​ശ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് അ​സി. ക​മ്മീ​ഷ​ണ​ർ ന​ൽ​കി. വീ​ഴ്ച മ​റ​യ്ക്കാ​ൻ ചി​കി​ത്സാരേ​ഖ​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് തി​രി​മ​റി ന​ട​ത്തി​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തും.​

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ചി​കി​ത്സാ പി​ഴ​വ് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ്. ഡോ. ​പി.​ ബെ​ഹി​ർ​ഷാ​നെ പ്ര​തി ചേ​ർ​ത്ത് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഒ​രു വ​ർ​ഷ​ക്കാ​ലം ബെ​ഹി​ർ​ഷാ​നാ​ണ് സ​ജ്ന​യു​ടെ പ​രി​ക്കേ​റ്റ ഇ​ട​ത് കാ​ല് ചി​കി​ത്സി​ച്ച​ത്. പി​ന്നെ എ​ന്ത​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽവച്ച് വ​ല​ത് കാ​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കു​ക.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഡോ​ക്ട​ർ​ക്ക് പി​ഴ​വ് പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ സം​ഘം അ​ടു​ത്ത ദി​വ​സം അ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ്, ഡോ. ​ബെ​ഹി​ർ​ഷാ​ൻ എ​ന്നി​വ​രെ വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​ക്കും.

കാ​ലുമാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്ന പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ, സ​ജ്ന​യു​ടെ ചി​കി​ത്സാ രേ​ഖ​ക​ളെ​ല്ലാം മാ​നേ​ജ്മെ​ന്‍റ് തി​രു​ത്തി​യെ​ന്ന പ​രാ​തി കു​ടും​ബം ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ പി​ടി​ച്ചെ​ടു​ത്ത സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട് അ​ട​ക്കം രേ​ഖ​ക​ൾ ക​ണ്ണൂ​രി​ലെ ഫൊ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് പോ​ലീ​സ് അ​യ​ക്കും.

ചി​കി​ത്സാ രേ​ഖ​ക​ളി​ൽ മു​ൻ​പ് ഇ​ട​തു​കാ​ല്‍​എ​ന്ന് ഡോ​ക്ട​ർ എ​ഴു​തി​യ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വ​ല​ത് കാ​ൽ എ​ന്ന് തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts

Leave a Comment