വ​യ​നാ​ട​ൻ വ​ന​ത്തി​ൽ അപൂർവ ഓർക്കിഡ് ക​ണ്ടെ​ത്തി; ഇ​തി​ന​കം 185 ഇ​നം വ​ന്യ ഓ​ർ​ക്കി​ഡു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു സ​ലിം പി​ച്ച​ൻ

ക​ൽ​പ്പ​റ്റ: ഓ​ർ​ക്കി​ഡ് കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ലി​പ്പാ​രി​സ് ചാ​ങ്ങ്ഗി സ​സ്യ​ത്തെ വ​യ​നാ​ട്ടി​ൽ ക​ണ്ടെ​ത്തി.പൂ​ത്തൂ​ർ​വ​യ​ൽ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ സാ​മൂ​ഹി​ക കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​ത്തി​ലെ സ​ലിം പി​ച്ച​ൻ, ജ​യേ​ഷ് പി. ​ജോ​സ​ഫ്, എം. ​ജി​തി​ൻ, ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ല​ക്ച​റ​ർ ഡോ.​ജോ​സ് മാ​ത്യു, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ആ​യി​യു​ന്ന പി. ​ധ​നേ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ റേ​ഞ്ചി​ൽ​പ്പെ​ട്ട പൊ​ൻ​കു​ഴി​യി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ​സ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ചൈ​ന, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ ക​ണ്ടെ​ത്തി​യ ലി​പ്പാ​രി​സ് ചാ​ങ്ങ്ഗി​യു​ടെ സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

നി​ലം​പ​റ്റി വ​ള​രു​ന്ന ഈ ​സ​സ്യ​ത്തി​ന് ഹൃ​ദ​യാ​കാ​ര​ത്തോ​ടു​കൂ​ടി​യ ര​ണ്ട് ഇ​ല​യും വെ​ള്ള നി​റ​മു​ള്ള ചെ​റി​യ കി​ഴ​ങ്ങും ഹ​രി​ത​വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളു​മാ​ണു​ള്ള​ത്. ലി​പ്പാ​രി​സ് ചാ​ങ്ങ്ഗി സ​സ്യ​ത്തെ വ​യ​നാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ​റി​ന്‍റെ ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വ​ന്യ ഓ​ർ​ക്കി​ഡ് വൈ​വി​ധ്യ​ത്തി​നു പ്ര​സി​ദ്ധ​മാ​ണ് വ​യ​നാ​ട​ൻ വ​നം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​ന​കം 185 ഇ​നം വ​ന്യ ഓ​ർ​ക്കി​ഡു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു സ​ലിം പി​ച്ച​ൻ പ​റ​ഞ്ഞു.

Related posts