ക്രി​സ്മ​സ് ദി​ന​ത്തി​ൽ ലോ​ക്ഭ​വ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി​യി​ല്ല; വാ​ജ്‌​പേ​യി ജ​ന്മ​ദി​ന പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധി​ത പ​ങ്കാ​ളി​ത്തം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ലോ​ക്ഭ​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വ​ധി​യി​ല്ല. ജീ​വ​ന​ക്കാ​ർ ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് ക​ണ്‍​ട്രോ​ള​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്‌​പേ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

വാ​ജ്പേ​യി​യു​ടെ ജ​ന്മ​ദി​നം ഗു​ഡ് ഗ​വേ​ണ​ന്‍​സ് ദി​വ​സ​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. 10 മ​ണി​ക്കാ​ണ് പ​രി​പാ​ടി. ഈ ​പ​രി​പാ​ടി​യി​ല്‍ എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ക്രി​സ്മ​സ് അ​വ​ധി ല​ഭി​ക്കി​ല്ല.

അ​തേ​സ​മ​യം, ലോ​ക്ഭ​വ​ന് അ​വ​ധി ദി​വ​സ​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് ലേ​ക്ഭ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പോ​ലും പ​ല​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ്. അ​തി​നാ​ൽ ലോ​ക്ഭ​വ​ൻ ജീ​വ​ന​ക്കാ​ർ അ​തി​ന്‍റെ പ​രി​സ​ര​ത്ത് ത​ന്നെ​യാ​ണ് താ​മ​സി​ക്കാ​റ്.

ഇ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ജീ​വ​ന​ക്കാ​രെ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ലോ​ക്ഭ​വ​ൻ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment