അത്ഭുതകരമീ രക്ഷപെടൽ..!  വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അലമാരിയിൽ തട്ടി നിന്നു; ആറുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; മുത്തശ്ശിക്ക് സാരമായ പരിക്ക്

 


പ​ട്ടി​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ച​ര​ക്കു​മാ​യി വ​ന്നി​രു​ന്ന ലോ​റി കു​തി​രാ​ൻ ഇ​റ​ക്കം ഇ​റ​ങ്ങു​ന്പോ​ൾ വ​ഴു​ക്കും​പാ​റ​യി​ൽവ​ച്ച് വ​ല​തു​വ​ശ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

വ​ഴ​ക്കും​പാ​റ മു​ത്ത​ൻ​തോ​ട്ടി​ൽ മ​ത്താ​യി, ഭാ​ര്യ സോ​ഫി, മ​ക​ൻ, പേ​ര​ക്കു​ട്ടി എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്. സോ​ഫി​യും ആ​റു​വ​യ​സു​ള്ള പേ​ര​ക്കു​ട്ടി ഇ​ത​ളും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ഭി​ത്തി​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. സോ​ഫി​ക്ക് കാ​ലി​ൽ നി​സാ​ര പ​രി​ക്കേ​റ്റു.

അ​ല​മാ​ര​യി​ൽ ലോ​റി ത​ട​ഞ്ഞു​നി​ന്ന​തി​നാ​ൽ ഇ​ത​ളി​ന് പ​രി​ക്കു​ണ്ടാ​യി​ല്ല.ലോ​റി ഡ്രൈ​വ​ർ ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ​ന്‍റെ കാ​ലി​ന് പ​രി​ക്കു​ണ്ട്. ഡ്രൈ​വ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം ലോ​റി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. തൃ​ശൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഷ​ണ്‍​മു​ഖ​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സോ​ഫി​യേ​യും ഇ​ത​ളി​നേ​യും പീ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നൂ​റ്റ​ന്പ​തു മീ​റ്റ​ർ അ​ക​ലെ 15 അ​ടി താ​ഴ്ച​യി​ലു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് ഉ​രു​ക്കു​പാ​ളി​ക​ളു​മാ​യി വ​ന്നി​രു​ന്ന ലോ​റി പാ​ഞ്ഞു​ക​യ​റി​യ​ത്.

വൈ​ദ്യു​ത ക​ന്പി​ക​ൾ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ന്ന​ത്. വീ​ടി​ന്‍റെ ചു​മ​രു​ക​ളും ജ​ന​ലു​ക​ളും ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Related posts

Leave a Comment