എം.​കെ.​വ​ർ​ഗീ​സി​നെ വീ​ണ്ടും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്; വ​ർ​ഗീ​സി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത് ബ്ലാ​ങ്ക് ചെ​ക്കെ​ന്ന് എം.​പി.​വി​ൻ​സ​ന്‍റ്; ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ൽ സം​തൃ​പ്ത​നെ​ന്ന് വ​ർ​ഗീ​സ്


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ.​വ​ർ​ഗീ​സി​നെ വീ​ണ്ടും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ട്ടി​ശേ​രി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വ​ർ​ഗീ​സി​നെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മേ​യ​റാ​ക്കി​ക്കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് കൂ​ടെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വ​ർ​ഗീ​സി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ മേ​യ​ർ സ്ഥാ​ന​മാ​ണ് ത​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യി​രു​ന്ന​തെ​ന്നും ആ ​വാ​ഗ്ദാ​ന​വും ഉ​റ​പ്പും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പു​ല്ല​ഴി​യി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ വി​ജ​യ​ശേ​ഷം ഡിസിസി പ്ര​സി​ഡ​ന്‍റ് എം.​പി.​വി​ൻ​സ​ന്‍റ് പ​റ​ഞ്ഞു.

പ​ഴ​യ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ വ​ർ​ഗീ​സ് ത​ങ്ങ​ൾ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ബ്ലാ​ങ്ക് ചെ​ക്കാ​ണ് വ​ർ​ഗീ​സി​ന് ത​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.അ​തേ സ​മ​യം താ​ൻ സ്വ​ത​ന്ത്ര​നാ​യാ​ണ് ഇ​പ്പോ​ൾ മേ​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ താ​നി​പ്പോ​ൾ സം​തൃ​പ്ത​നാ​ണെ​ന്നും

എ​ന്തെ​ങ്കി​ലും അ​സം​തൃ​പ്തി തോ​ന്നി​യാ​ൽ അ​പ്പോ​ൾ മ​റ്റു കാ​ര്യ​ങ്ങ​ൾ ചി​ന്തി​ക്കു​മെ​ന്നു​മാ​ണ് മേ​യ​ർ എം.​കെ.​വ​ർ​ഗീ​സ് നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ത്.മേ​യ​ർ പ​ദ​വി​ക്കു പു​റ​മെ കോ​ണ്‍​ഗ്ര​സ് വ​ർ​ഗീ​സി​ന് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment