കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത്  ലോറി കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം;  അപകടത്തിൽപ്പെട്ടത് തമിഴ്നാട്ടിൽ നിന്നും തേങ്ങ കയറ്റി വന്ന ലോറി; മരിച്ചവർ തമിഴ്നാട് സ്വദേശികൾ

കു​ട്ടി​ക്കാ​നം: കൊ​ട്ടാ​ര​ക്ക​ര-ദി​ണ്ടി​ഗ​ൽ ദേ​ശീ​യ പാ​ത​യി​ൽ വ​ള​ഞ്ഞ​ാങ്ങാ​ന​ത്ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് തേ​ങ്ങ ക​യ​റ്റി​വ​ന്ന ലോ​റി കൊക്കയിലേക്ക് മ​റി​ഞ്ഞു മൂ​ന്നു​പേ​ർ മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 2.30നാണ് അ​പ​ക​ടം. വ​ള​ഞ്ഞ​ാങ്ങാ​ന​ത്തെ മു​ക​ളി​ല​ത്തെ റോ​ഡി​ൽ​നി​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി മ​റി​ഞ്ഞ് താ​ഴ​ത്തെ റോ​ഡി​ലെ​ത്തി. ഇ​വി​ടെ​വ​ച്ച് ലോറിയുടെ കാ​ബി​ൻ പിളർന്നു.

തേ​ങ്ങ ക​യ​റ്റി​യി​രു​ന്ന ലോ​റി​യു​ടെ പി​ൻ​ഭാ​ഗം സ​മീ​പ​ത്തെ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. റോ​ഡി​ലും കൊ​ക്ക​യി​ലു​മാ​യി തേ​ങ്ങ കൂ​ടി​ക്കി​ട​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​വി​വ​രം അ​റി​യു​ന്ന​ത്. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഹൈ​വേ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

കോ​ട​മ​ഞ്ഞും രാ​ത്രി​യും ആ​യ​തി​നാ​ൽ തെ​ര​ച്ചി​ൽ ദു​ഃസ​ഹ​മാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു പീ​രു​മേ​ട്ടി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മൂ​ന്നു​പേ​രും മ​രിച്ചിരു​ന്നു. തേ​നി സ്വ​ദേ​ശി ഭൂ​മി രാ​ജും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രു​മാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​രെ തി​രി​ച്ചി​ഞ്ഞി​ല്ല. ഇ​വ​രെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നു ക​രു​തു​ന്നു.

തേ​ങ്ങ ക​യ​റ്റി​ തമിഴ്നാട്ടിൽനിന്ന് കോട്ടയത്തേക്കു പോകുക യായിരുന്നു ലോറി. ത​മി​ഴ്നാ​ട് പോ​ലീ​സി​നെ​ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ശ​ബ​രി​മ​ല സീ​സ​ണി​ൽ ഇ​തേ സ്ഥ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ തേ​ങ്ങ ക​യ​റ്റി​വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ബ​ന്ധു​ക്ക​ൾ യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

Related posts