വിനോദ സഞ്ചാരികളുടെ പറുദീസയായ കു​മ​ര​കം മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു; കണ്ട ഭാവമില്ലാതെ അധികൃതർ


കു​മ​ര​കം: കു​മ​ര​കം മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു. കോ​ട്ട​യം – കു​മ​ര​കം റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. കു​മ​ര​കം പെ​ട്രോ​ൾ പ​ന്പു മു​ത​ൽ ചെ​ങ്ങ​ളം മൂ​ന്നു​മൂ​ല വ​രെ​യു​ള്ള റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ര​ന്നു കി​ട​ക്കു​ന്ന​ത്. കോ​ഴി, മ​ത്സ്യം, തു​ണി, പ്ലാ​സ്റ്റി​ക്, ക​ക്കു​സ് മാ​ലി​ന്യ​ങ്ങ​ളാ​ണു രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​ത്.

റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​ഞ്ച​കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം മ​ഴ പെ​യ്യു​ന്ന​തോ​ടെ ഒ​ഴു​കി പാ​ട​ത്ത് വ്യാ​പി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പു​ല​ർ​ച്ചെ ദി​വ​സ​വും നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​ഭാ​ത സ​വാ​രി ന​ട​ത്തി വ​രു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്. മു​ക്കു പൊ​ത്തി ഒ​രു കൈ ​മാ​ത്രം വീ​ശി​യാ​ണി​പ്പോ​ൾ പ്ര​ഭാ​ത സ​വാ​രി.

ക്ലീ​ൻ കു​മ​ര​കം പ​ദ്ധ​തി​യു​മാ​യി പ​ഞ്ചാ​യ​ത്തും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും മു​ന്നോ​ട്ടു പോ​കു​ന്പോ​ഴാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം അ​ര​ങ്ങേ​റു​ന്ന​ത്. ചാ​ക്കു​ക​ളി​ലും വ​ലി​യ പ്ലാ​സ്റ്റി​ക്ക് കി​റ്റു​ക​ളി​ലും കെ​ട്ടി​യാ​ണു മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​ത്.

പ​ല ത​വ​ണ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​ടി​ക​ൾ ന​ട്ടു മോ​ടി​പി​ടി​പ്പിക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത റോ​ഡി​നി​രു​വ​ശ​വും ഇ​പ്പോ​ൾ കു​പ്പ​ത്തൊ​ട്ടി​യാ​യി മാ​റിക്ക​ഴി​ഞ്ഞു. പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ട​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts